മാതൃഭാഷാവകാശ ജാഥയ്ക്ക് സ്വീകരണം നല്കി
തേഞ്ഞിപ്പലം: ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാതൃഭാഷാവകാശ ജാഥയ്ക്കു കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ സ്വീകരണം നല്കി. കോടതി ഭാഷ മലയാളമാക്കുക, പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക, പി.എസ്.സി പരീക്ഷകളും പൊതുപ്രവേശന പരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അനുവദിക്കുക, ആദിവാസി ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷാവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു മലയാള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വി.പി മാര്‍ക്കോസാണ് ജാഥ നയിക്കുന്നത്.
കാസര്‍കോടുനിന്നാരംഭിച്ച ജാഥ തിരുവനന്തപുരത്തു സമാപിക്കും. സ്വീകരണ യോഗം സര്‍വകലാശലാ സിന്‍ഡിക്കേറ്റംഗം ഡോ. പി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ഫോക്ലോര് പഠന വിഭാഗം മേധാവി അനില്‍ ചേലേമ്പ്ര അധ്യക്ഷനായി.
ഡോ. വി.പി പവിത്രന്, എം.എം സജീന്ദ്രന്, ഡോ. കെ. മുഹമ്മദ് ഷാഫി, കെ. പ്രവീണ്‍കുമാര്‍, വിനോദ് എന്‍. നീക്കാംപുറത്ത്, ജാഥാ ക്യാപ്റ്റന്‍ ഡോ. വിപി മാര്‍ക്കോസ്, ഉണ്ണിക്കൃഷ്ണന്, രഞ്ജിത് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."