തണല്‍മരങ്ങള്‍ വെട്ടിമാറ്റുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍
തിരൂരങ്ങാടി: പൊതുസ്ഥലങ്ങളിലെ തണല്‍മരങ്ങള്‍ വെട്ടിമാറ്റുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. തിരൂരങ്ങാടി മേഖലയിലെ റോഡരികിലുളള വന്മരങ്ങളാണ് വെട്ടിമാറ്റുന്നത്. അപകടകരവും മറ്റു ബുദ്ധിമുട്ടുകളും വരുത്തുന്നവ മുറിക്കുന്നതിനു വനംവകുപ്പും പൊതുമരാമത്ത് വകുപ്പും നല്കിയ അനുമതിയുടെ മറവിലാണ് മരംമുറി.
ഇന്നലെ രാവിലെ ചെമ്മാട്, കോഴിക്കോട് റോഡില്‍ ദാറുല്ഹുദയ്ക്ക് സമീപമുള്ള ചീനിമരം വെട്ടിമാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിവരമറിയിച്ചതോടെ പകുതിവച്ച് പണി നിര്‍ത്തിവച്ച് ജോലിക്കാര്‍ മടങ്ങി. ചെമ്മാട് പരപ്പനങ്ങാടി റോഡിലെ ചീനിമരം കഴിഞ്ഞ ദിവസം പൂര്‍ണമായും വെട്ടിമാറ്റി. തലേദിവസം രാത്രിവരെ ഉണ്ടായിരുന്ന മരം ജനങ്ങളുടെ പ്രതിഷേധം ഭയന്ന് അതിരാവിലെയാണ് മുറിച്ചുമാറ്റിയത്. ജലവിതരണ പൈപ്പ്ലൈനിന് തടസമാകുന്ന തരത്തില്‍ മരത്തിന്റെ വേരുകള്‍ വളരുന്നുവെന്ന കാരണമാണ് ഈ മരം വെട്ടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. സമരപരിപാടികളുമായി മുന്നിട്ടറങ്ങുമെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."