കുഞ്ഞു മാര്‍ഗരറ്റ് ഗര്‍ഭപാത്രം കടന്നത് രണ്ടുതവണ
ഹൂസ്റ്റണ്‍: ഗര്‍ഭപാത്രത്തിന്റെ സുരക്ഷയില്‍ 10 മാസം കഴിയേണ്ട ഭാഗ്യമുണ്ടായില്ലെങ്കിലും പൂര്‍ണ വളര്ച്ചയെത്തിയാണ് അമേരിക്കന്‍ യുവതി മാര്‍ഗരറ്റ് ബോഇമറിന്റെ കുഞ്ഞ് ഭൂമിയിലെത്തിയത്. ഗര്‍ഭാവസ്ഥയില്‍ നട്ടെല്ലിന്റെ അഗ്രഭാഗത്തു വളര്‍ന്ന ട്യൂമറാണ് കുഞ്ഞുമാര്ഗരറ്റിന്റെ ഗര്‍ഭപാത്രവാസം താല്‍ക്കാലികമായി മുടക്കിയത്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കൊപ്പം ട്യൂമറും വലുതായതോടെ ഡോക്ടര്‍മാര്‍ക്കു മുന്നിലുള്ള ഏകവഴി കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് പുറത്തെടുത്ത് മുഴ നീക്കം ചെയ്യുകയായിരുന്നു.
ശസ്ത്രക്രിയവഴി ട്യൂമര്‍ നീക്കം ചെയ്തതിനു ശേഷം പെണ്‍കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തു. ലോകത്ത് അത്യപൂര്‍വമായൊരു ശസ്ത്രക്രിയക്കാണ് അമേരിക്കന്‍ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കിയത്. മാര്‍ഗരറ്റ് നാലുമാസം ഗര്‍ഭിണി ആയിരിക്കെയാണ് കുഞ്ഞിന്റെ ശരീരത്തില്‍ ട്യൂമര്‍ വളരുന്നത് അറിയുന്നത്.
കുഞ്ഞിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ട്യൂമര്‍ വലുതാകുകയും കുഞ്ഞിന്റെ ജീവന് തന്നെ അപകടത്തിലാകുകയും ചെയ്ത ഘട്ടത്തിലാണ് വിജയിക്കുമോ എന്നുറപ്പില്ലാത്ത ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ മുതിരുന്നത്.
ആറുമാസത്തിനകം ട്യൂമര്‍ നീക്കം ചെയ്തില്ലെങ്കില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചുപോകുന്ന അവസ്ഥയിലായിരുന്നു. രണ്ടും കല്‍പ്പിച്ച് ഡോക്ടര്‍മാര്‍ ഗര്‍ഭപാത്രം തുറന്നു കുഞ്ഞിനെ പുറത്തെടുക്കുകയും ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്യുകയുമായിരുന്നു. ശസ്ത്രക്രിയ വിജയമായതോടെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ സുരക്ഷിതമായി വയ്ക്കുകയും ചെയ്തു. പൂര്‍ണ വളര്‍ച്ചയെത്തിയതോടെ മാര്‍ഗരറ്റ് ബോഇമര് പെണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."