HOME
DETAILS
MAL
റേഷന്‍ കാര്‍ഡ്: പരാതി നല്‍കാനുള്ള തീയതി നീട്ടണം
backup
October 25 2016 | 19:10 PM
മലപ്പുറം : ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും മലപ്പുറം ജില്ലയിലെ പകുതിയിലധികം റേഷന്‍ കാര്‍ഡ് ഉടമകളും പുറന്തള്ളപ്പെട്ടതായി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. അനര്‍ഹരായ ആയിരക്കണക്കിനാളുകള്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ സ്വന്തമായി വീടില്ലാത്തവരും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ സാഹചര്യമാണുള്ളത്. ഇത് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിനുകാരണമായിട്ടുണ്ട്. പ്രസിഡന്റ് കെ. പി. എസ് ആബിദ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി മെമ്പര്‍ ആലിഹസ്സന്‍ ഹാജി , വൈസ് പ്രസിഡന്റ് ഗോപി വേങ്ങര, ബാവ ഹാജി, എ പി രാജന്, എന്‍ പി. ഉണ്ണി മലപ്പുറം, റാവുത്തര്‍, അറക്കല്‍ കൃഷ്ണന്, കെ. വി.ദാസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."