ആധുനിക സംവിധാനങ്ങളോടെ മക്കയില്‍ പുതിയ സുരക്ഷാ കേന്ദ്രം
നിസാര്‍ കലയത്ത്
ജിദ്ദ: ആഭ്യന്തര മന്ത്രാലയം മക്ക പ്രവിശ്യയില്‍ സഹായം തേടിയുള്ള ഫോണ്‍ വിളികള്‍ സ്വീകരിക്കാന്‍ നൂതന സംവിധാനങ്ങളോടെ പുതിയ സഹായ കേന്ദ്രം ഉടന്‍. 911 എന്ന നമ്പറിലൂടെ ഫോണ്‍ വിളികള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കാണ് തുടക്കം കുറിക്കുക.
കഴിഞ്ഞ ദുല്‍ഹജ്ജില്‍ ആഭ്യന്തര വകുപ്പിന് കീഴിലെ റോഡ് സുരക്ഷാ വിഭാഗം ആദ്യ ഘട്ട സഹായകേന്ദ്രം തുടങ്ങിയിരുന്നു. ഇതിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രിയും ഡെപ്യൂട്ടി കിരീട്ടവകാശിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് ആണ് നിര്‍വഹിച്ചിരുന്നത്. ഈ പദ്ധതിയിലേക്ക് മറ്റു കണ്‍ട്രോള്‍ റൂമുകള്‍ ലയിപ്പിച്ചാണ് പദ്ധതി വിപുലീകരിക്കുന്നത്. ഇതോടെ കമ്യൂണിക്കേഷന്‍ കണ്‍ട്രോള്‍ റൂമുകള്‍ ഒരൊറ്റ സ്ഥലത്ത് പ്രവര്‍ത്തിപ്പിക്കാനാകും.
1600 ലധികം സരുക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ ജോലിയിലുണ്ടാവും. അറബിയും ഇംഗ്ലീഷും ഇവരുമായി ഫോണില്‍ സംസാരിക്കാം. 18000 സുരക്ഷാ ക്യാമറകളിലൂടെ നിരീക്ഷണം നടത്താന്‍ കഴിയുന്ന സംവിധാനങ്ങളോട് കൂടിയ കേന്ദ്രങ്ങളില്‍ രണ്ട് ഭീമന്‍ സ്‌ക്രീനുകളുമുണ്ട്. 911 എന്ന നമ്പറിലേക്ക് ക്രമേണ വിവിധ സുരക്ഷാ മേഖലകളിലെ നമ്പറുകള്‍ മാറ്റി ഏക്രീകൃത നമ്പറിലേക്ക് മാറ്റി സ്ഥാപിക്കും. ഫോണ്‍ വരുന്നതോടെ സെക്കന്റുകള്‍ക്കിടയില്‍ തന്നെ ആളെയും സ്ഥലവും തിരിച്ചറിയാനാകും. ബധിതരും മൂകരുമായവരുടെ ആളുകളുടെ ഫോണുകള്‍ സ്വീകരിക്കാനും പ്രത്യേക സ്‌ക്വാഡ് തന്നെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."