വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവല്‍ക്കരണം തടയണം: ഫസല്‍ ഗഫൂര്‍
കോഴിക്കോട്: മതേതരത്വം കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ന്യൂനപക്ഷങ്ങളും യുവതലമുറയും ജാഗ്രതപാലിക്കണമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. എം.ഇ.എസ് ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രനിയമ കമ്മിഷന്റെ നടപടി ഭരണഘടന രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ. വി.കെ ജമാല്‍, പി.എച്ച് മുഹമ്മദ്, എന്‍.പി.സി അബ്ദുറഹ്മാന്‍, എം. അഷ്‌റഫ്, പി.വി മഹ്മൂദ് ഹാജി, അഡ്വ. പി. ജമാല്‍, കെ.വി സലീം, പ്രൊഫ. എ.എം.പി ഹംസ, എസ്.കെ കുഞ്ഞിമോന്‍, കോരങ്ങോട്ട് ജമാല്‍, കെ.എം.ഡി മുഹമ്മദ്, ടി.സി അഹമ്മദ്, കെ. അബ്ദുല്‍ അസീസ്, കെ. ഹാഷിം, ടി.പി.എം സജല്‍ മുഹമ്മദ്, ആര്‍.കെ ഷാഫി, നവാസ് കോഴിശ്ശേരി, എന്‍ജിനിയര്‍ വി.കെ നാസര്‍ പി.കെ അബ്ദുല്‍ ലത്തീഫ്, വി.പി അബ്ദുറഹ്മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."