എന്‍.സി.സി ജലയാത്രാ ക്യാംപിന് തുടക്കം
കോഴിക്കോട്: 9 (കേരള) നേവല്‍ എന്‍.സി.സി യൂനിറ്റിന്റെ ഒരാഴ്ച നീളുന്ന ജലയാത്രാ ക്യാംപിന് കോഴിക്കോട്ട് തുടക്കമായി. വെങ്ങാലി ബോട്ട് ജെട്ടിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. അഞ്ചുദിവസം കൊണ്ട് പയ്യോളി ചീര്‍പ്പ് ചുറ്റി തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്. ഒന്‍പത് പെണ്‍കുട്ടികളടക്കം 30 എന്‍.സി.സി കാഡറ്റുകളാണ് ക്യാംപിലുള്ളത്. ഒരോ ദിവസവും നിശ്ചിതസമയം തുഴഞ്ഞതിനു ശേഷം കുട്ടികള്‍ മുന്‍നിശ്ചയപ്രകാരമുള്ള സ്ഥലത്ത് തമ്പടിക്കും. ഭക്ഷണവും ഇവര്‍ തന്നെ പാകം ചെയ്യും.
രണ്ടു ബോട്ടുകളിലായാണ് യാത്ര. എന്‍.സി.സി.യുടെ അസോസിയേറ്റ് ഓഫിസര്‍മാരായ എം. ഷിംജിത്ത്, സുനില്‍കുമാര്‍ എന്നിവരും നേവിയില്‍ നിന്നുള്ള പെര്‍മനന്റ് ഇന്സ്ട്രക്ടേഴ്സും കാഡറ്റുകള്ക്കൊപ്പമുണ്ട്. ഒരു സുരക്ഷാ ബോട്ടും അകമ്പടിയുണ്ടാകും. എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ രാജാറാം ഫ്ളാഗ്ഓഫ് ചെയ്തു.
കമാന്‍ഡര്‍ പുരുഷോത്തമന് പങ്കെടുത്തു. ഗ്രൂപ്പ് മാനേജര്‍ ടി.കെ വത്സലന്‍, പെറ്റി ഓഫിസര്‍മാരായ സജീഷ്, ശ്രീജിത്ത് നേതൃത്വം നല്കി. ക്യാംപ് 30ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."