സി.പി.എം മേഖലാ ജാഥയുടെ സ്വീകരണ പരിപാടിയില്‍ നിന്നും നന്മണ്ട ലോക്കല്‍കമ്മിറ്റി വിട്ടുനിന്നു
ബാലുശ്ശേരി: കേന്ദ്ര സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരേ സി.പി.എം നടത്തുന്ന മേഖലാ ജാഥയക്ക് നന്മണ്ടയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയില്‍ നിന്നും നന്മണ്ട ലോക്കല്‍ കമ്മിറ്റി വിട്ടുനിന്നു. ഇന്നലെ നന്മണ്ട 13 ലായിരുന്നു സ്വീകരണം. കാരക്കുന്നത്ത്, കാക്കൂര്‍, ചീക്കിലോട്, നന്മണ്ട ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായാണ് സ്വീകരണ പരിപാടി ഒരുക്കിയത്. പരിപാടിയില്‍ നന്മണ്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പോഷക സംഘടനകളുടെ നേതാക്കളും പങ്കെടുക്കാതിരുന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കരിയാണി മല, ഉപ്പൂത്തിക്കണ്ടി ക്വാറിക്കെതിരേ നന്മണ്ട ലോക്കല്‍ കമ്മിറ്റി നടത്തി വരുന്ന സമരം രണ്ടു മാസം പിന്നിട്ടിട്ടും ജില്ലാ കമ്മിറ്റി ഇടപെട്ട് പ്രശ്‌നം പരിഹരിക്കാത്തതിലുള്ള പ്രതിഷേധമാണ് നിസഹകരണത്തിനു കാരണമായത്. ഇതു കാരണം ചീക്കിലോട് എല്‍.സി അംഗം ഒ.പി ശോഭനയാണ് സ്വീകരണ ചടങ്ങിന്റെ വേദിയെ നിയന്ത്രിച്ചത്. കക്കോടി ഏരിയാ കമ്മിറ്റിയുടെ അനുഗ്രഹാസിസുകളോടെയാണ് ക്വാറി സമരം ആരംഭിച്ചതെന്നും പിന്നീട് ഏരിയാകമ്മിറ്റി പിന്‍വലിയുകയാണുണ്ടായതെന്നും പറയപ്പെടുന്നു. പാര്‍ട്ടി ഗ്രാമമായ കോളിയോട് മല സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സമരം ലക്ഷ്യം കാണാതെ മുന്നോട്ടു പോകുന്നതില്‍ കോളനിവാസികളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. എങ്ങനെയെങ്കിലും സമരം രമ്യമായി പരിഹരിച്ചാല്‍ മതിയായിരുന്നുവെന്ന അവസ്ഥയിലാണ് കോളനിവാസികള്‍. ഇതു മുതലെടുക്കാന്‍ ബി.ജെ.പി രംഗത്തെത്തിയത് സി.പി.എമ്മില്‍ ഭയം ജനിപ്പിക്കുന്നു. കോണ്‍ഗ്രസും മറ്റു പാര്‍ട്ടിക്കാരും ക്വാറി വിഷയത്തില്‍ ഇടപെടാതെ മൗനികളായി കഴിയുകയാണ്. ക്വാറി പ്രശ്‌നവും നിസഹകരണവും വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചാ വിഷയമാകും. നേതാക്കള്‍ക്കെതിരെ നടപടിയും ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."