ചുരമില്ലാ റോഡിനായി വീണ്ടും ആവശ്യമുയരുന്നു
വാണിമേല്‍: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാ റോഡ് നിര്‍മിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ പനോത്തുനിന്നും വയനാട് ജില്ലയിലെ തൊണ്ടര്‍നാട് കുഞ്ഞോത്തെത്തിച്ചേരുന്ന റോഡിനായുള്ള ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാന്തലോട്ട് കുഞ്ഞമ്പു മന്ത്രിയായിരുന്ന കാലത്താണ് ചെലവു കുറഞ്ഞതും ചുരമില്ലാത്തതുമായ ഈ റോഡിനു വേണ്ടിയുള്ള ആവശ്യം ഉയര്‍ന്നത്. വന മേഖലയിലൂടെ റോഡ് നിര്‍മിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ റോഡ് നിര്മാണനത്തിനുള്ള നീക്കം തടസപ്പെട്ടു.
1994ലില്‍ അന്നത്തെ മന്ത്രി പി.കെ.കെ ബാവ കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കായി ശ്രമിക്കുകയുണ്ടായി. റോഡിനു വേണ്ടി നഷ്ട്ടപ്പെടുന്ന വനത്തിനു പകരമായി തൊണ്ടര്‍നാട് പഞ്ചായത്തില്‍ വനം നല്‍കാമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാറില്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ഈ നിര്‍ദേശവും സര്‍ക്കാര്‍ തള്ളുകയായിരുന്നു.
റോഡ് യാഥാര്‍ഥ്യമായാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വാണിജ്യ തൊഴില്‍ മേഖലയില്‍ മുന്നേറ്റം നടത്തുവാന്‍ സാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഇതു സംബന്ധിച്ച പ്രമേയം കഴിഞ്ഞ ദിവസം ചേര്‍ന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗം അംഗീകരിച്ചു. തേങ്ങലക്കണ്ടി അബ്ദുല്ല അവതരിപ്പിച്ച പ്രമേയം കെ. ചന്തുമാസ്റ്റര്‍ പിന്താങ്ങി. തുടര്‍നടപടിക്കായി വയനാട് കണ്ണര് ജില്ലകളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനമായി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."