സമസ്ത ബഹ്‌റൈന്‍ ഐക്യദാര്‍ഢ്യ സംഗമം ഇന്ന് മനാമയില്‍
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സംഗമം ഇന്ന് രാത്രി 8.30 ന് മനാമയില്‍ നടക്കും. സംഗമത്തില്‍ പ്രമുഖ വാഗ്മിയും സുന്നീ യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍ 'ഏക സിവില്‍ കോഡും ഇന്ത്യന്‍ മുസ്‌ലിംകളും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
ഏക സിവില്‍ കോഡിന്റെ മറവില്‍ ശരീഅത്ത് വിരുദ്ധ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന പാശ്ചാതലത്തില്‍ മലപ്പുറത്ത് നവംബര്‍ 4ന് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ സമര പരിപാടികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്.
ഇതിനായി ബഹ്‌റൈനിലെത്തിയ അബ്ദുസ്സമദ് പൂക്കോട്ടൂരിന് ബഹ്‌റൈന്‍ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ സമസ്ത ബഹ്‌റൈന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
ഇന്നു രാത്രി 8.30 ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സമസ്ത ബഹ്‌റൈന്‍ ആക്ടിംങ് പ്രസിഡന്റ് അത്തിപ്പറ്റ സൈതലവി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.
സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : +97336694296
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."