റബര്‍ ഉല്‍പാദനത്തില്‍ വര്‍ധന
കോട്ടയം: രാജ്യത്ത് റബറുല്‍പാദനത്തില്‍ വര്‍ധനവുണ്ടായതായി റബര്‍ ബോര്‍ഡ്. ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്് 20 ശതമാനം വര്‍ധനവുണ്ടായി. 2015 സെപ്റ്റംബറില്‍ 50,000 ടണ്‍ ആണ് ഉല്‍പാദനം. എന്നാല്‍, 2016 സെപ്റ്റംബറില്‍ 60,000 ടണ്‍ റബറാണ് ഉല്‍പാദിപ്പിച്ചത്.
പ്രകൃതിദത്ത റബറിന്റെ ഉപഭോഗത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2015 സെപ്റ്റംബറില്‍ ഉപഭോഗം 81,600 ടണ്‍ ആയിരുന്നത് ഈ വര്‍ഷം 84,500 ആയി ഉയര്‍ന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റബറുല്‍പാദനം കുറഞ്ഞുവരുന്ന പ്രവണതയാണ് കണ്ടുവന്നിരുന്നത്. 2016 മെയ് മാസം മുതലാണ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിത്തുടങ്ങിയത്. ടാപ്പ് ചെയ്യാതെ കിടക്കുന്ന തോട്ടങ്ങള്‍, കാലാവസ്ഥാവ്യതിയാനം, ടാപ്പര്‍മാരുടെ അഭാവം തുടങ്ങിയവയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
റബറിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനായുള്ള തീവ്രശ്രമങ്ങളാണ് റീജിയണല്‍ ഓഫിസുകള്‍, ഫീല്‍ഡ് ഓഫിസുകള്‍, റബറുല്‍പാദകസംഘങ്ങള്‍ എന്നിവയിലൂടെ റബര്‍ബോര്‍ഡ് നടത്തിവരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."