ദ്വീപ് പ്രക്ഷോഭം: ഈജിപ്തില്‍ 152 പേര്‍ക്ക് ജയില്‍ ശിക്ഷ
കയ്റോ: സര്‍ക്കാര്‍ വിരുദ്ധസമരത്തില്‍ പങ്കെടുത്ത 152 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി ശിക്ഷ വിധിച്ചു. ശനിയാഴ്ച വിവിധ കോടതികളിലാണ് കേസിന്റെ വിധിപ്രസ്താവം ഉണ്ടായത്.
ഇതില്‍ 51 പേര്‍ക്ക് രണ്ടു വര്‍ഷത്തെ തടവും മറ്റുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തെ തടവുമാണ് ശിക്ഷ.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കി അധികാരത്തിലെത്തിയ പ്രസിഡന്റ് അബ്്ദുല്‍ ഫത്തഹ് അല്‍സീസി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് ഇതിനു പിന്നിലെന്ന് ആരോപണമുയര്‍ന്നു. ചെങ്കടലിലെ രണ്ടു ദ്വീപുകള്‍ സഊദി അറേബ്യക്ക് കൈമാറുന്നതിനെതിരേ കഴിഞ്ഞ ഏപ്രില്‍ 25 ന് പ്രക്ഷോഭം നടത്തിയതിനാണ് ഇവര്‍ പിടിയിലായത്.
20 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് ശിക്ഷവിധിക്കപ്പെട്ടവരില് ഏറെയും. ദ്വീപ് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടവരെ പൊലിസ് വിരട്ടിയോടിക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."