HOME
DETAILS
MAL
കാലിക്കടവ്- ഒളവറ റോഡ് മെക്കാഡം ടാറിങ് ഉടന്‍
backup
October 26 2016 | 20:10 PM
ചെറുവത്തൂര്‍: കാലിക്കടവ് -ഒളവറ റോഡ് മെക്കാഡം ടാറിങ് ഉടന്‍ നടക്കും. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന ഈ റോഡ് പുതുക്കിപ്പണിയാന്‍ സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നു പത്തുകോടി രൂപ അനുവദിച്ചു ഗതാഗത വകുപ്പ് ഉത്തരവിറക്കി. ദേശീയപാതയ്ക്കു സമാന്തരമായി കാലിക്കടവില്‍ നിന്നു പയ്യന്നൂരില്‍ എത്താനുള്ള പ്രധാനമാര്‍ഗമാണിത്.
എന്നാല്‍ റോഡില്‍ പലയിടങ്ങളിലായി വലിയ കുഴികള്‍ രൂപപ്പെട്ടതു കാരണം ഏറെ സാഹസപ്പെട്ടാണ് ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്. കാലിക്കടവിനോടു ചേര്‍ന്ന് ചന്തേരയിലാണു റോഡ് ഏറ്റവും കൂടുതല്‍ തകര്‍ന്നിരിക്കുന്നത്. ഇവിടെ പൊലിസ് സ്റ്റേഷനു സമീപം പാതാളക്കുഴികള്‍ തന്നെ കാണാം.
എം രാജഗോപാലന്‍ എം.എല്‍.എയാണു റോഡിന്റെ ശോചനീയാവസ്ഥ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."