മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുന്‍ ആര്.ജെ.ഡി എം.എല്‍.എക്കു പങ്ക്?
സിവാന്‍: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്റെ കൊലയ്ക്കുപിന്നില്‍ മുന്‍ ആര്.ജെ.ഡി എം.എല്‍.എയുടെ പങ്ക് പൊലിസ് സംശയിക്കുന്നു.
സംഭവത്തില്‍ ഉപേന്ദ്രസിങെന്ന അക്രമിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഉപേന്ദ്ര സിങിന് മുന്‍ എം.എല്‍.എ മുഹമ്മദ് ഷഹാബുദ്ദിനുമായി ബന്ധമുള്ളതിനാല്‍ കൊലപാതകത്തില്‍ ഇയാളുടെ പങ്കും പൊലിസ് അന്വേഷിക്കുന്നു.
ഷഹാബുദ്ദീന് എം.എല്‍.എ ആയിരുന്നപ്പോള്‍ ഒട്ടനവധി അഴിമതികള്‍ ഹിന്ദുസ്ഥാന്‍ ദിനപത്രത്തിന്റെ ലേഖകനായ രാജ്ദേവ് രഞ്ജന്‍ പുറത്തുകൊണ്ടുവന്നിരുന്നു. ആര്.ജെ.ഡിയുടെ അഴിമതിവാഴ്ചക്കാലത്തെ സംഭവങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി നല്കിയതാവാമെന്നാണ് സംശയം.
നിരവധി കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഷഹാബുദ്ദീന് ഇപ്പോഴും ലാലു പ്രസാദിന്റെ പാര്‍ട്ടിയുടെ ദേശിയ എക്സിക്യൂട്ടീവ് അംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."