HOME
DETAILS
MAL
തീരദേശ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം
backup
October 26 2016 | 20:10 PM
കണ്ണൂര്‍: പെലാജിക് വല ഉപയോഗം തടയുക, ട്രോളിങ് നിരോധനം 90 ദിവസമാക്കുക, കടല്‍ അവകാശം സംരക്ഷിക്കുക, ബോട്ടുകള്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യതൊഴിലാളികള്‍ നടത്തിയ തീരദേശ ഹര്‍ത്താല്‍ കണ്ണൂരില്‍ പൂര്‍ണം. മത്സ്യമേഖല സംയുക്ത സമരസമിതിയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആയിക്കര, അഴീക്കല്‍ തുടങ്ങിയ തീരങ്ങളില്‍ ചുരുങ്ങിയ ചെറുവള്ളങ്ങള്‍ കടലിലിറങ്ങിയിരുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയായിരുന്നു ഹര്‍ത്താല്‍. ചെറുകണ്ണികള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം മത്സ്യ സമ്പത്ത് ഇല്ലാതാക്കുമെന്നും അത്തരം ബോട്ടുകളെ നിയന്ത്രിക്കണമെന്നും മത്സ്യ തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."