എടക്കര പൊലിസ് സ്റ്റേഷന്; സര്‍വകക്ഷി യോഗം ചേര്‍ന്നു
എടക്കര: എടക്കരയില്‍ പൊലിസ് സ്റ്റേഷന് സൗജന്യമായി അനുവദിച്ച സ്ഥലമേറ്റെടുക്കുന്നതിലെ തടസങ്ങള്‍ നീക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ടിന്റെ അധ്യക്ഷതയില്‍ എടക്കരയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ടൗണിന് പുറകിലായി അര ഏക്കറോളം സ്ഥലം വിട്ടു നല്‍കുന്നതിനായി ഉടമകള്‍ സമ്മതപത്രം നല്‍കിയിരുന്നു.
എന്നാല്‍ റവന്യൂ വകുപ്പ് നല്കിയ റിപ്പോര്‍ട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് തടസമായി. ഈ സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതിനാല്‍ പ്രാദേശിക സമിതി യോഗം ചേര്‍ന്ന് സ്ഥലം ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എ മുഖേന സര്‍ക്കാരില്‍ ഇടപെടും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഒ.ടി ജെയിംസ്, ടി.പി അഷറഫലി, സെറീന മുഹമ്മദാലി, വില്ലേജ് ഓഫീസര്‍ റെനി വര്‍ഗീസ്, കൃഷി ഓഫീസര്‍ എം.കെ രജനി, എ.എസ്.ഐ അസൈനാര്‍, പഞ്ചായത്ത് സെക്രട്ടറി പി.ബി ഷാജു, പഞ്ചായത്ത് അംഗങ്ങളായ ദീപ ഹരിദാസ്, കവിത ജയപ്രകാശ്, റോയി പട്ടന്താനം, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര് എന്നിവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."