കണ്ടനകം കെ.എസ്.ഇ.ബി ഓഫിസിലേക്ക് യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
എടപ്പാള്‍: കണ്ടനകം കെ.എസ്.ഇ.ബി ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. കോളനി നിവാസികള്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും വൈദ്യുതി കണക്ഷന് നല്‍കുന്നതിനുള്ള പദ്ധതി ദുരുപയോഗം ചെയ്ത് ഒരു കുടുംബത്തിനുമാത്രം കണക്ഷന് നല്കിയ കണ്ടനകം കെ.എസ്.ഇ.ബി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതി എം.എല്‍.എയുടെ അധികാരദുര്വിനിയോഗമാണെന്നാരോപിച്ചുമാണ് യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ വച്ച് പൊലിസ് തടഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് പോലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് എ.എസ്.ഐ ഉദയകുമാറിന്റെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും പൊലിസിന്റെ അനുമതിയോടെ നേതാക്കള്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ അശോകനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നടപടിയെടുക്കാമെന്ന ഉറപ്പ് ലഭിച്ചതായും നേതാക്കള്‍ ചര്‍ച്ചക്ക് ശേഷം അറിയിച്ചു.
മാര്‍ച്ച് യൂത്ത്കോണ്‍ഗ്രസ് പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി ഉപാധ്യക്ഷന്‍ ഇ.പി രാജീവ് ഉദ്ഘാടനം ചെയ്തു. എം.ടി രാജേഷ് അധ്യക്ഷനായി.
കണ്ണന് നമ്പ്യാര്‍, ആ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."