സഹപാഠിക്കൊരു സുരക്ഷിത ഭവനം: നിര്‍മാണം പുരോഗമിക്കുന്നു
പൂച്ചാക്കല്‍: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌ക്കൂള്‍ തെരേസ്യന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ സഹപാഠിക്ക് ഒരുക്കുന്നസുരക്ഷിത ഭവനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു . സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ആദിത്യന്റെ കുടുംബത്തിന് വേണ്ടിയാണ് വീട് നിര്‍മ്മിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദിത്യന്റെ പിതാവ് മരണപ്പെട്ടു. അപൂര്‍വ്വ രോഗത്താല്‍ അരയ്ക്ക് കീഴേ തളര്‍ന്ന അമ്മശശികലയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹോദരി അഞ്ജനയും അടങ്ങുന്ന ആദിത്യന്റെ കുടുംബംതൈക്കാട്ടുശ്ശേരി ഉളവയ്പ് ഗ്രാമത്തില്‍ വേണ്ടത്ര സുരക്ഷിതത്വമില്ലാത്ത ഷെഡ്ഢിലാണ് താമസം. കുടുംബം പുലര്‍ത്താന്‍ വെളുപ്പിന് പത്രവിതരണം നടത്തിയ ശേഷമാണ് അഞ്ജനസ്‌കൂളില്‍ പോകുന്നത്.
ഈ ദുരവസ്ഥ മനസ്സിലാക്കിയാണ് സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി യുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തെരേസ്യന്‍ ആര്‍മി സഹപാഠിക്ക് സുരക്ഷിത ഭവനം നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത്.അഗസ്റ്റ് 22 ന് കളക്റ്റര്‍ വീണ എസ്സ് മാധവനാണ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നൂണ്ടെങ്കിലും വീട് വാസയോഗ്യമാക്കണമെങ്കില്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ മഹത്വവും ആവശ്യകതയും മനസ്സിലാക്കി തങ്ങളാലാവും വിധം സഹായിക്കണമെന്ന് സുമനസ്സുകളോട് സ്‌കൂള്‍ മാനേജര്‍ ഫാ.ജോഷി മുരിക്കേലില്‍, പിടിഎ പ്രസിഡന്റ് അഡ്വ.എം കെ ഉത്തമന്‍ ,ഹെഡ്മിസ്ട്രസ് വിമല ഐസക് ,എസ് ഡി സി ചെയര്‍മാന്‍ ആന്റണി വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."