നഗരസഭ ചെയര്‍മാനുള്ള പിന്തുണ പിന്‍വലിക്കാന്‍ സമ്മര്‍ദമെന്ന് സ്വതന്ത്ര വനിതാ കൗണ്‍സിലര്‍
കായംകുളം: നഗരസഭ ചെയര്‍മാനുള്ള പിന്തുണ പിന്‍വലിക്കാന്‍ സിപിഎം നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നെന്ന് സ്വതന്ത്ര വനിതാ കൗണ്‍സിലര്‍. നഗരസഭ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കരിഷ്മ ഹാഷിം ആണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സി.പി.എം നേതാവായ ശിവദാസനെ ചെയര്‍മാനായി തെരെഞ്ഞെടുക്കുന്ന സമയം മുതല്‍ ഇദ്ദേഹത്തിനെതിരെനിലപാടെടുക്കാന്‍ ആവശ്യപ്പെട്ട് സി.പി.എം നേതാക്കള്‍ തന്റെ അടുത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സമ്മര്‍ദ്ദതന്ത്രവുമായി ചിലര്‍ വന്നു തുടങ്ങി.
സിപിഐ നേതാവ് ഷിജിയെ ആക്രമിച്ച സംഭവത്തിന് ശേഷം സി.പി.ഐയില്‍പ്പെട്ട ചിലരും ഇതേ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട് . പതിനാലാം വാര്‍ഡില്‍സ്വതന്ത്രയായി മത്സരിച്ചു ജയിച്ച താന്‍,ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ ആറു മാസത്തേക്കു മാത്രമാണെന്നതിനാല്‍ ഇനി പിന്മാറാമെന്നുമാണു ഇക്കൂട്ടര്‍ പറയുന്നത്. എന്നാല്‍ താന്‍ ചെയര്‍മാനു നല്‍കുന്ന പിന്തുണ പിന്‍വലിക്കില്ലെന്ന് കരിഷ്മ പറഞ്ഞു.സി.പി.എമ്മിലെ ചിലര്‍ പട്ടണത്തിലെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.
തന്റെ വാര്‍ഡില്‍ നിര്‍മ്മാണോദ്ഘാടനം നടത്തിയ തീര്‍ത്ഥം പൊഴിച്ചാലുംമൂട് റെയില്‍വേ സ്റ്റേഷന്‍ റോഡ്, നെടുന്തറ റോഡ് എന്നിവയ്ക്ക് 25 ലക്ഷം രൂപ വീതം സി.കെ.സദാശിവന്‍ എം.എല്‍.എ ആയിരിക്കെ ഒറ്റത്തവണ പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചതാണ്. തന്റെ ശ്രമഫലമായി ഇപ്പോള്‍ ചെയര്‍മാനും എം എല്‍ എ യും ഇടപെട്ട് തടസങ്ങള്‍ നീക്കി പണി തുടങ്ങിയപ്പോള്‍ മുന്‍ കൗണ്‍സിലര്‍ അവകാശവാദവുമായി രംഗത്തു വരുന്നത് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ്.ഇതിന് എല്‍.ഡി.എഫിലെയും യു ഡി എഫിലെയും ചിലര്‍ കൂട്ടുനില്‍ക്കുന്നു.
താന്‍ എന്‍.സി.പി.യില്‍ ചേര്‍ന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ് . കലായി ഹോട്ടലിനു ബീയര്‍ പാര്‍ലയറിനുള്ള എന്‍ഒസി വിഷയവുമായി ബന്ധപെട്ടു എന്‍സിപിയുമായി സഹകരിക്കുക മാത്രമായിരുന്നു എന്നും കരിഷ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."