തകര്‍ന്ന റോഡ് നമന്നാക്കിയില്ല: വ്യത്യസ്ത സമര രീതിയുമായി യുവാക്കള്‍
മുക്കം: കാരശ്ശേരി -ആനയാംകുന്ന് -കൂടരഞ്ഞി റോഡിനോടുളള അധികൃതരുടെ അവഗണനക്കെതിരേ വേറിട്ട രീതിയില്‍ പ്രതിഷേധവുമായി യുവാക്കള്‍ രംഗത്ത്. രാവിലെ മുതല്‍ റോഡിലിറങ്ങി മുഴുവന്‍ യാത്രക്കാര്‍ക്കും മാസ്‌ക് വിതരണം ചെയ്താണ് ഇവര്‍ പ്രതിഷേധിച്ചത്. സ്‌കൂള്‍ കുട്ടികളും മറ്റ് യാത്രക്കാരും ഈ മാസ്‌ക് ധരിച്ചാണ് പിന്നീട് യാത്ര ചെയ്തത്. ഈ റോഡിലൂടെ സ്‌കൂളിലെത്തുന്നത് വളരെ ബുദ്ധിമുട്ടാണന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പ്രതിഷേധ സൂചകമായി റോഡിലെ വലിയ കുഴിയില്‍ യുവാക്കള്‍ വാഴ നട്ടു. കൂടാതെ യാത്രക്കാര്‍ക്ക് പുതിയ ഒരു സമ്മാന പദ്ധതിയും യുവാക്കള്‍ പ്രഖ്യാപിച്ചു. ഘട്ടറില്‍ ചാടാതെ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു സ്വര്‍ണ്ണ നാണയം സമ്മാനമെന്ന പ്ലക്കാര്‍ഡും പിടിച്ചാണ് ഇവര്‍ സമരത്തിനിറങ്ങിയത്.
18 സ്‌കൂള്‍ ബസ്സുകളും മറ്റു സ്വകാര്യ ബസ്സുകളുമടക്കം നിരവധി ചെറുതും വലുതുമായ വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്ന് പോവുന്നത്. റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷയടക്കമുള്ള ചെറിയ വാഹനങ്ങള്‍ ഇതുവഴി വരാന്‍ മടിക്കുകയാണ്. ഈയൊരു പ്രതിഷേധത്തിലൂടെയെങ്കിലും അധികൃതര്‍ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.സമരത്തിന് ഫൈസല്‍ ഉമ്മാട്ട്, പി.കെ.ശംസുദ്ധീന്‍, അനസ് ലാല്‍, ആബിദ് നേതൃത്വം നല്‍കി. സമരത്തിന് പിന്തുണയുമായി നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേരും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."