HOME
DETAILS
MAL
യമനിലെ സംഘര്‍ഷത്തില്‍ ഹൂതി വിഭാഗ മിസൈല്‍ വിഭാഗം തലവന്‍ കൊല്ലപ്പെട്ടു
backup
October 27 2016 | 03:10 AM
റിയാദ്: യമനിലെ സംഘര്‍ഷത്തിനിടയില്‍ വിമത ഹൂതി വിഭാഗം നേതാവും മിസൈല്‍ നിപുണനുമായ നാസര്‍ അല്‍ കായിത് കൊല്ലപ്പെട്ടു. യമനിലെ മറാന്‍ മേഖലയില്‍ നടന്ന സഘര്‍ഷത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
തായിസിന് സമീപം ഹൂതികളുടെ മിസൈല്‍ ശേഖരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തായാറെടുപ്പുകള്‍ നടത്തുന്നത്തിനിടയിലാണ് അറബ് സഖ്യ സേനയുടേതെന്നു കരുതുന്ന വിഭാഗം ആക്രമണം നടത്തിയത്. ബുധനാഴ്ച്ച വീണ്ടും സമാധാന പതായൊരുക്കുന്നതിനായി യു എന്‍ നേതൃത്വത്തില്‍ പുതിയ സമാധാന പദ്ധതി കൈമാറിയിരുന്നു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം യു എന്‍ സമാധാന ദൂതന് ഇസ്മായില്‍ ഓള്ദ് ശൈഖ് അഹ്മദ് യമന്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്നും തിരിച്ചു. കഴിഞ്ഞയാഴ്ച്ച നടപ്പിലാക്കിയ മൂന്നു ദിവസത്തെ താല്കാലിക വേദി നിര്‍ത്തല്‍ കഴിഞ്ഞതിനു ശേഷം സഖ്യ സേന കനത്ത ആക്രമണമാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."