സമാധാന യോഗത്തില്‍ വാക്കേറ്റം
ഇരിട്ടി:ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമാധാന യോഗം സി.പി.എം, ബി.ജെ.പി തര്‍ക്കത്തെ തുടര്‍ന്ന് മാറ്റിവെച്ചു.
ഇരിട്ടി സബ്ഡിവിഷന് പരിധിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഡി.വൈ.എസ്.പി ഓഫിസില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗമാണ് മാറ്റിവെച്ചത്.
ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം അതാത് സ്റ്റേഷനിലെ എസ്.ഐമാരാണ് സര്‍വ്വകക്ഷി യോഗത്തിലേക്ക് രാഷ്ട്രീയ പ്രതിനിധികളെ ക്ഷണിച്ചത്. നിരന്തരം അക്രമം ഉണ്ടണ്ടാകുന്ന തില്ലങ്കേരി മേഖലയില്‍ നിന്നുള്ള ബി.ജെ.പി, സി.പി.എം പ്രതിനിധികളാണ് പരസ്പരം കൊമ്പുകോര്‍ത്തത്.സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ കേസില്‍ ഉള്‍പെട്ടെന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി പ്രതിനിധി ശിവദാസന്‍ യോഗത്തില്‍ സംബന്ധിച്ചതാണ് സി.പി.എം പ്രതിനിധികളെ ചൊടിപ്പിച്ചത്. ശിവദാസന്‍ തില്ലങ്കേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ബോം ബെറിഞ്ഞ കേസില്‍ പ്രതിയാണെന്നും ഇയാളെ ഇരുത്തിക്കൊണ്ടണ്ടുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതേത്തുടര്‍ന്ന് ഇരുകൂട്ടരും ബഹിഷ്കരണ ഭീഷണി മുഴക്കുകയായിരുന്നു. ശിവദാസിന്റെ പേരില്‍ അങ്ങനെയൊരു കേസില്ലെന്നും സി.പി.എം കൊടുത്ത ലിസ്റ്റ് പ്രകാരമാണ് പൊലിസ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരുന്നതെന്നും പൊലിസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ പ്രതിയല്ലെന്ന് കണ്ടണ്ടതിനാല് വിട്ടയച്ചതാണെന്നും ബി.ജെ.പി നേതാക്കള്‍ വാദിച്ചു. എന്നാല്‍ ഇത് സി.പി.എം നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് പ്രതിനിധികളെ നിശ്ചയിക്കുന്നതില്‍ വ്യക്തമായ മാനദണ്ഡം പാലിച്ച് മറ്റൊരു ദിവസം യോഗം ചേരാമെന്ന തീരുമാനത്തില്‍ യോഗം പിരിയുകയായിരുന്നു. യോഗത്തില്‍ ഇരിട്ടി ഡി.വൈ.എസ്.പിയെ കൂടാതെ സി.ഐ സജേഷ് വാഴാളപ്പില്‍,എസ്.ഐ സുധീര്കല്ലന്, മുഴക്കുന്ന്, കരിക്കോട്ടക്കരി, ആറളം എസ്.ഐമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."