HOME
DETAILS
MAL
ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് ട്രോഫി: ഇന്ത്യ- ദക്ഷിണ കൊറിയ, പാകിസ്താന്‍- മലേഷ്യ സെമി
backup
October 27 2016 | 20:10 PM
കൗന്റന്‍: ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യ- ദക്ഷിണ കൊറിയയുമായി ഏറ്റമുട്ടും. നാളെ നടക്കുന്ന ആദ്യ സെമിയിലാണ് ഇന്ത്യയുടെ പോരാട്ടം. രണ്ടാം സെമിയില്‍ ആതിഥേയരായ മലേഷ്യ- പാകിസ്താനുമായി ഏറ്റുമുട്ടും. അഞ്ചു മത്സരങ്ങളില്‍ നാലു വിജയവും ഒരു സമനിലയുമായി 13 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.
ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളില്‍ പാകിസ്താന്‍ 4-0ത്തിനു ചൈനയെ പരാജയപ്പെടുത്തി. ദക്ഷിണ കൊറിയ- മലേഷ്യ പോരാട്ടം 1-1നു സമനിലയില്‍ അവസാനിച്ചു. പത്തു പോയിന്റുമായി മലേഷ്യ രണ്ടാം സ്ഥാനക്കാരായപ്പോള്‍ പാകിസ്താന്‍ ഒന്‍പതു പോയിന്റുമായി മൂന്നാമതും ദക്ഷിണ കൊറിയ എട്ടു പോയിന്റുമായി നാലാമതും സ്ഥാനങ്ങള്‍ നേടിയാണ് അവസാന നാലിലേക്ക് മുന്നേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."