കണ്ണൂരിനെ ശിഥിലമാക്കി കേരളത്തെ തകര്‍ക്കാന്‍ ശ്രമം: എം മുകുന്ദന്
പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയില്‍ അശാന്തി വിതച്ച് ശിഥിലമാക്കി അതുവഴി കേരളത്തെ തകര്‍ക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്ന് സാഹിത്യകാരന് എം മുകുന്ദന്. പയ്യന്നൂര്‍ കോളജില്‍ കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യത്തിലും ഉണര്‍ന്നിരിക്കുന്ന ജനതയാണ് കണ്ണൂരിലേത്. വര്‍ഗീയതക്കെതിരെയും തെറ്റായ പ്രവണതകള്‍ക്കെതിരെയും ശക്തമായ പ്രതിരോധം തീര്‍ക്കുന്നവരാണ് കണ്ണൂരിലെ ജനങ്ങള്‍. അതിനാല്‍ നിരന്തരം കുഴപ്പങ്ങള്‍ സൃഷ്ടിച്ച് കണ്ണൂരിനെ തകര്‍ക്കാനാണ് വര്‍ഗീയ ശക്തികളുടെ ശ്രമം. കണ്ണൂരിനെ ശിഥിലമാക്കിയാല്‍ കേരളത്തെ തകര്‍ക്കാന്‍ എളുപ്പമാണെന്ന് അവര്‍ക്കറിയാമെന്നും എം മുകുന്ദന് പറഞ്ഞു. ഒരു കാലത്ത് മനുഷ്യന്റെ സംരക്ഷകരായിരുന്ന പട്ടികള്‍ ഇപ്പോള്‍ നമ്മെ കൊല്ലുകയാണ്. പട്ടി സ്നേഹികളെപ്പോലും തെരുവ് നായ്ക്കള്‍ അക്രമിക്കുന്നു. ജാതി മത വര്‍ഗീയ ശക്തികളുടെ ഭീതിതമായ അന്തരീക്ഷം ഇന്നുണ്ട്. ഇതില്‍ നിന്നെല്ലാമുള്ള ശുദ്ധികലശം യുവശക്തിക്ക് മാത്രമേ കഴിയൂവെന്നും എം മുകുന്ദന് പറഞ്ഞു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.കെ വിഷ്ണു അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത്, പി ഓമന, എ നിശാന്ത്, കെ.ടി രവീന്ദ്രന്, ഷിജില്‍ കണ്ണന്, ജില്‍മി വര്‍ഗീസ്, ശരത് കെ ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."