HOME
DETAILS
MAL
നരഭോജികള്‍
backup
October 27 2016 | 20:10 PM
കണ്ണൂര്‍: പെരളശ്ശേരിയിലും കാട്ടാമ്പള്ളിയിലും തെരുവ് നായകളുടെ ആക്രമണത്തില്‍ വയോധികര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കു കടിയേറ്റു. ഇന്നലെ രാവിലെ 6.30ഓടെയാണ് പെരളശ്ശേരി ക്ഷേത്രം റോഡില്‍ വച്ച് മൂന്നു പേര്‍ക്കു കടിയേറ്റത്. രാവിലെ പാലുമായി സൊസൈറ്റിയിലേക്കു പോവുകയായിരുന്ന ക്ഷീരകര്ഷകന് നാരായണനെ തെരുവുനായ പിന്തുടര്ന്നു കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. രാവിലെ കടതുറക്കാന്‍ പോവുകയായിരുന്ന വ്യാപാരി സുമേഷ് (35), വഴിയാത്രക്കാരി ശാരദ(68) എന്നിവരെയും തെരുവുനായ കടിച്ചു പരുക്കേല്‍പ്പിച്ചു.
കാട്ടാമ്പള്ളി കോട്ടക്കുന്നില്‍ ചൊവ്വാഴ്ച വൈകുന്നേരമാണു രണ്ടു പേര്‍ക്കു കടിയേറ്റത്. കാല്‍നട യാത്രികരായ കോട്ടക്കുന്ന് സ്വദേശി ഹുസൈന്(19), അബ്ദുല്ല (40) എന്നിവര്‍ക്കാണു കടിയേറ്റത്. കടിയേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."