ജില്ലയില്‍ ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം തടയണമെന്നു സി.പി.എം
കണ്ണൂര്‍: ജില്ലയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ നിയമവിരുദ്ധമായി ആര്‍.എസ്.എസ് നടത്തുന്ന ആയുധ പരിശീലനം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കു സി.പി.എം കത്തുനല്‍കി. ജില്ലയില്‍ 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും പതിമൂന്നിടത്ത് സര്‍ക്കാര്‍ സ്ഥലങ്ങളിലും ആര്‍.എസ്.എസിന്റെ ആയുധ പരിശീലനം നടക്കുന്നതായി സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്‍ കലക്ടര്‍ മീര്‍ മുഹമ്മദലിക്കു പട്ടിക സഹിതം നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. 1988ലെ മതസ്ഥാപനങ്ങള്‍ ദുരുപയോഗം തടയല്‍ നിയമമനുസരിച്ചും മറ്റു നിയമങ്ങളനുസരിച്ചും ശിക്ഷാര്‍ഹമായ കുറ്റമാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍, വര്‍ഗീയ സംഘടനകള്‍ എന്നിവര്‍ ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്ത് നടത്തുന്ന പരിശീലനം, പ്രചാരണം, ഫണ്ട് പ്രവര്‍ത്തനം എന്നിവ നിയമവിരുദ്ധമാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള മതപ്രഭാഷണങ്ങളില്‍ അന്യമത വിരോധം കുത്തിച്ചെലുത്തുന്ന പ്രസംഗങ്ങള്‍ ചിലയിടങ്ങളില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മതസ്പര്‍ധ ഉണ്ടാക്കുന്ന ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കേസെടുക്കണം. ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്ന മറ്റു തീവ്രവാദ ശക്തികളെയും പൊലിസ് നിരീക്ഷിക്കണം. ചിലയിടങ്ങളില്‍ മതപ്രഭാഷണം പരിധി കടന്ന് രാഷ്ട്രീയ പ്രസംഗമായി മാറുകയാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."