നീലേശ്വരം കൊട്ടാരം പൈതൃക മ്യൂസിയമാക്കും
നീലേശ്വരം: രാജവംശത്തിന്റെ അധീനതയിലുള്ള നീലേശ്വരം കൊട്ടാരം കേരള പുരാവസ്തു വകുപ്പിന്റെ കീഴില്‍ സാംസ്കാരിക മ്യൂസിയമാക്കി മാറ്റുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സാംസ്കാരിക വകുപ്പ് അഡിഷണല്‍ സെക്രട്ടറി കെ സുനില്‍ കുമാര്‍ സ്ഥലത്തെത്തി. നീലേശ്വരം രാജകൊട്ടാരത്തിന്റെ സാധ്യതകളെക്കുറിച്ചു 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ ലാന്റ് ട്രിബ്യൂണല്‍ ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന കൊട്ടാരം ഇപ്പോള്‍ രാജവംശത്തിന്റെ കീഴില്‍ തന്നെയാണുള്ളത്. സ്ഥലം വിലകൊടുത്തു വാങ്ങി പൈതൃക പ്രാധാന്യം നിലനിര്‍ത്തി സംരക്ഷിക്കുക, സ്ഥലമുടമകള്‍ സമ്മതിച്ചാല്‍ പൈതൃക മ്യൂസിയമാക്കി രാജവംശത്തിനു തന്നെ കൈമാറുക എന്നിവയാണു ആലോചനയിലുള്ളത്. രാജവംശത്തിലെ പ്രതിനിധികളുമായി ഇക്കാര്യങ്ങള്‍ സംസാരിക്കും.
ക്ഷേത്ര ചടങ്ങുകള്‍ക്കുപയോഗിക്കുന്ന ആറാട്ട്, പൂരക്കടവുകള് അതുപോലെ നിലനിര്‍ത്തി കോവിലകം ചിറയുടെ വികസനവും ആലോചനയിലുണ്ട്. തുടര്‍ ചര്‍ച്ചകള്‍ക്കായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും അടുത്തമാസം നീലേശ്വരത്തെത്തും.
നഗരസഭാ അധ്യക്ഷന്‍ കെ.പി ജയരാജന്, സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്റാഫി, കൗണ്‍സലര്‍മാരായ സി.സി കുഞ്ഞിക്കണ്ണന്, എറുവാട്ട് മോഹനന്, പി ഭാര്‍ഗവി, പി വി രാധാകൃഷ്ണന്, പി.കെ രതീഷ്, കെ.വി സുധാകരന്, പി മനോഹരന്, ബി.ആര്.ഡി.സി ഉദ്യോഗസ്ഥന് പി സുനില്‍കുമാര്‍, നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."