ഏക സിവില്‍ കോഡ് രാജ്യത്തിന് ചേര്‍ന്നതല്ല: ഇ.ടി
മലപ്പുറം: മതേതരത്വത്തെ കളങ്കപ്പെടുത്തുന്നതില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. വൈജാത്യങ്ങളും വൈരുധ്യങ്ങളുമുള്ള രാജ്യത്ത് ഏക സിവില്‍കോഡ് പോലുള്ള നിയമം ഒട്ടും ചേര്‍ന്നതല്ല. മതങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത പടര്‍ത്താന്‍ മാത്രമേ ഏക സിവില്‍കോഡ് ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു
മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മലപ്പുറത്തു സംഘടിപ്പിച്ച ''ഇന്ത്യന്‍ ബഹുസ്വരതയും ഏക സിവില്‍കോഡും'' എന്ന ചര്‍ച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബാവ പുല്പറ്റ അധ്യക്ഷനായി. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.വി. മുഹമ്മദ് അരീക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ. കെ.എന്‍.എ. ഖാദര്‍ മോഡറേറ്ററായി.
പി. ബീരാന്‍കുട്ടി ഹാജി, വി. മുസ്തഫ, അന്‍വര്‍ മുള്ളമ്പാറ, മുജീബ് കാടേരി, കെ.പി. ആറ്റക്കോയ തങ്ങള്‍, ഇ. അബുഹാജി, യൂത്ത് ലീഗ് ഭാരവാഹികളായ .സി.പി. അബ്ദു റഹിമാന്‍, കെ.പി. സവാദ്, ഹക്കീം കോല്‍മണ്ണ, എ.പി. ശരീഫ്, ഷാഫി കാടേങ്ങല്‍, കെ.എന്‍. ഷാനവാസ് , അഷ്റഫ് പാറച്ചോടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."