കണ്ണൂരില്‍ ഉച്ചവരെ കനത്ത പോളിങ്; വോട്ടുചെയ്തു മടങ്ങിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂര്‍: ജില്ലയില്‍ ഉച്ചവരെ മികച്ച പോളിങ്. ഉച്ചവരെ ജില്ലയില്‍ 47.61 ശതമാനം പോളിങ് രേഖപ്പെടുത്തി. പതിവില്‍ നിന്നു വ്യത്യതമായി ഉച്ചവരെയുള്ള പോളിങ് പൂര്‍ത്തിയായപ്പോള്‍ അക്രമങ്ങളോ കള്ളവോട്ട് ആരോപണങ്ങളോ ഉയര്‍ന്നിട്ടില്ല. ജില്ലയില്‍ 1629 പോളിങ് ബൂത്തിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനൊന്നിടത്ത് വോട്ടിങ് മെഷീന്‍ തകരാറുണ്ടായി.
കൂത്തുപറമ്പ് മണ്ഡലത്തിലെ പാട്യം മുതിയങ്ങ ശങ്കരവിലാസം യുപി സ്‌കൂളിലെ 45ാം നമ്പര്‍ ബൂത്തില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ മറ്റൊരാളുടെ സ്ലിപ്പുമായി കള്ളവോട്ട് ചെയ്യാനെത്തിയയാളെ പ്രിസൈഡിങ് ഓഫിസര്‍ തിരിച്ചയച്ചു.
മട്ടന്നൂരിലെ 2, 5, 80, തലശ്ശേരിയിലെ 67, കൂത്തുപറമ്പിലെ 8, 38, തളിപ്പറമ്പിലെ 105, കല്യാശ്ശേയിലെ 3, പയ്യന്നരിലെ 105, കണ്ണൂരിലെ 65, 97, 107 എന്നീ നമ്പര്‍ ബൂത്തുകളിലാണു വോട്ടിങ് മെഷീനു തകരാര്‍ നേരിട്ടത്.
കൂത്തുപറമ്പ് മണ്ഡലത്തിലെ വോട്ടുരേഖ പ്പെടുത്തി മടങ്ങുകയായിരുന്ന പുല്ലൂക്കര കാരപൊയിലില്‍ വേലന്റവിട ബാലന്‍ (58) കുഴഞ്ഞുവീണ് മരിച്ചു.
കാടാങ്കുനി യു.പി സ്‌കൂളിലെ 130ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപെടുത്തി മടങ്ങവെ ഉച്ചയ്ക്കു 12.30ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മന്ത്രി കെ.പി മോഹനന്‍ ബൂത്തിലെത്തി. ജാനകിയാണു ബാലന്റെ ഭാര്യ. മക്കളില്ല.
സിപിഎം പൊളിറ്റ്്ബ്യൂറ അംഗം പിണറായി വിജയന്‍ പിണറായി ആര്‍.സി അമല സ്‌കൂളിലും സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി ബേസിക് യു.പി സ്‌കൂളിലും രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി.
ജില്ലയിലെ ആകെയുള്ള 11 മണ്ഡലങ്ങളില്‍ അഴീക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ ശക്തമായ മത്സരമാണു നടക്കുന്നത്. അഴീക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗിലെ കെ.എം ഷാജി വീണ്ടും മത്സരത്തിനിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകനായ എം.വി നികേഷ് കുമാറാണു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
സൈബര്‍ പോരാട്ടങ്ങളിലൂടെ അഴീക്കോട് സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ മണ്ഡലം കൂടിയാണ്. സിറ്റിങ് എം.എല്‍.എ കൂടിയായ മന്ത്രി കെ.പി മോഹനന്‍ മത്സരിക്കുന്ന കൂത്തുപറമ്പില്‍ എതിര്‍സ്ഥാനാര്‍ഥിയായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ എത്തിയതോടെ മത്സരം കടുത്തു.
എന്‍.ഡി.എയുടെ സി സദാനന്ദനും ശക്തമായ പ്രചാരണമാണു മണ്ഡലത്തില്‍ നടത്തിയത്.
സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിക്കുന്നതിലൂടെ ധര്‍മടം മണ്ഡലം സംസ്ഥാന ശ്രദ്ധയാകര്‍ഷിക്കുന്നു. ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മന്ത്രി കെ.സി ജോസഫ് ഏഴാം അങ്ങത്തിനിറങ്ങുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."