HOME
DETAILS
MAL
ആടിനെ ആക്രമിക്കുന്നത് തടഞ്ഞ വിദ്യാര്‍ഥിനിക്ക് നായയുടെ കടിയേറ്റു
backup
October 28 2016 | 02:10 AM
നാദാപുരം: തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്. നാദാപുരം ഇയ്യംകോട്ടെ രയരോത്ത് കൃഷ്‌ണേന്ദു (11)വിനാണ് ഇന്നലെ കാലത്ത് വീട്ടുമുറ്റത്തു വച്ച് കടിയേറ്റത് .
വീട്ടിലെ ആടിനെ നായ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ കടിക്കുകയായിരുന്നു. പരുക്കേറ്റ കൃഷ്‌ണേന്ദുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാദാപുരം സി.സി യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."