HOME
DETAILS
MAL
19 കാരനെ വെടിവെച്ചു കൊന്ന റോക്കി യാദവിന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി
backup
October 28 2016 | 07:10 AM
ന്യൂഡല്‍ഹി: 19 കാരനെ വെടിവെച്ചു കൊന്ന പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകയുടെ മകനായ റോക്കി യാദവിന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. വിദ്യാര്‍ഥിയായ ആദിത്യ സച്ദേവയെ വെടിവെച്ചുകൊന്ന കേസില്‍ പട്ന ഹൈക്കോടതി കഴിഞ്ഞ ആഴ്ച്ച റോക്കിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
മെയ് 7 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജെ.ഡി.യു നേതാവും ബിഹാര്‍ നിയമസഭാംഗവുമായ മനോരമ ദേവിയുടെയും ബിന്ദി യാദവിന്റെയും മകനായ റോക്കി കുമാര്‍ യാദവിന്റെ കാറിനെ മറികടന്നതില്‍ പ്രകോപിതനായാണ് റോക്കി ആദിത്യയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തെ തുടര്‍ന്ന മനോരമ ദേവിയെ പാര്‍ട്ടിയില്‍ നി്ന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."