HOME
DETAILS

ഇന്ത്യയിലേക്കു വരികയായിരുന്ന എണ്ണക്കപ്പലിന് നേരെ യമന്‍ അതിര്‍ത്തിയില്‍ ആക്രമണം

  
backup
October 28 2016 | 07:10 AM

1254863-2


റിയാദ്: ഇന്ത്യയിലേക്കു വരികയായിരുന്ന എണ്ണ ടാങ്കറിന് നേരെ യമന്‍ അതിര്‍ത്തിയില്‍ കനത്ത ആക്രമണം നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്.

ആക്രമണം നടന്നെങ്കിലും കപ്പല്‍ സുരക്ഷിതമാണ്.

യമന്‍ തീരപ്രദേശത്തോട് ചേര്‍ന്ന ബാബ് അല്‍ മന്‍ദബ് പ്രദേശത്തുവച്ചാണ് ആക്രമണം നേരിട്ടതെന്ന് യമനിലെ ഹൂതികള്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ട അറബ സഖ്യ സേന വക്താവ് മേജര്‍ ജനറല്‍  അഹ്മദ് അസീരി വ്യക്തമാക്കി.

ഉക്രൈനില്‍നിന്ന് ഇന്ത്യയിലേക്ക് പോകുകയായിരുന്ന എണ്ണ ടാങ്കറായ എല്‍ എന്‍ ജി മെലാത്തി സാത്തു കപ്പലിന് നേരെയാണ് ബുധനാഴ്ച്ച ആക്രമണം നടന്നത്.

ഉഗ്ര ശേഷിയുള്ള റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് അസീരി പറഞ്ഞു. കപ്പല്‍ ജീവനക്കാര്‍ അയച്ച അപായ സന്ദേശം മേഖലയില്‍ നങ്കൂരമിട്ട യു എ ഇ കപ്പലിലാണ് ആദ്യം എത്തിയത്. ഇവര്‍  സഊദി തീരദേശ സേനക്ക് സന്ദേശം കൈമാറുകയായിരുന്നു.

ഉടനടി സംഭവസ്ഥലത്തു കുതിച്ചെത്തിയ സഊദി നാവിക സേന കപ്പലിനെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുകയും ആക്രമണം നടന്ന ബാബ അല്‍ മന്‍ദബ്  മേഖല കഴിയുന്നത് വരെ സുരക്ഷിത അകമ്പടി സേവിക്കുകയും ചെയ്തു.

യമനിലെ സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു അസീരി പറഞ്ഞു. പ്രധാന കപ്പല്‍ ചാലായ ഇതിലൂടെ കപ്പലുകള്‍ കടന്നു പോകുന്നതിനു ഇത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

നേരത്തെ ഹൂതികള്‍ യു എ ഇ കപ്പലിന് നേരെയും അമേരിക്കന്‍ നാവിക കപ്പലിന് നേരെയും യമന്‍ തീര പ്രദേശത്തു നിന്നും ആക്രമണം നടത്തിയിരുന്നു. എന്നാല്‍ അത്യാഹിതം സംഭവിക്കാതെ ഇരു കപ്പലുകളും രക്ഷപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago
No Image

വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം തട്ടിയെടുത്തു; ഉന്നത ഐആര്‍എസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

National
  •  a month ago
No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago
No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago