ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് പാകിസ്താന്‍ രംഗത്ത്
ഇസ്ലാമാബാദ്: ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പാക് വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് പാകിസ്താന്‍ രംഗത്ത്. ഇസ്ലാമാബാദിലുള്ള പാക് ഹൈക്കമ്മീഷനിലെ അസിസ്റ്റന്റ് ഓഫീസറായ സുര്‍ജിത് സിംഗിന് പാകിസ്താന്റെ ദേശീയ സുരക്ഷയില്‍ താത്പര്യമില്ലെന്ന് പാക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
പാകിസ്താനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നവരെ കുറിച്ച് നാം ബോധവന്മാര്‍ ആകണമെന്നും പാകിസ്താനെതിരെ ഇന്ത്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും എന്നാല്‍ പാക് മണ്ണില്‍ ഇന്ത്യന്‍ ഇടപെടലിന് തെളിവുണ്ടെന്നും പാക് വിദേശകാര്യ വാക്താവ് നഫീസ് സക്കരിയ പറഞ്ഞു.
ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ ചോര്‍ത്തിയ പാക് ഹൈകമ്മിഷന്‍ ഉദ്യോഗസ്ഥനോട് രാജ്യം വിടാന്‍ കഴിഞ്ഞ ദിവസം ഇന്ത്യ നിര്‍ദേശം നല്‍കിയതായിരുന്നു. അതിനോടുള്ള പ്രതികരണമാണ് പാകിസ്താന്റെ പുതിയ ആരോപണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിനാണ് 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
അക്തറിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്.
അതേസമയം രേഖകള്‍ കൈമാറിയെന്നു സംശയിക്കുന്ന രണ്ട് പേരെ രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൗലാന റംസാന്‍, സുഭാഷ് ജാംഗിര്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ബിഎസ്എഫിന്റെ സേനാ വിന്യാസം ഉള്‍പ്പെട്ട കാര്യങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. അതിര്‍ത്തിയിലെ ബിഎസ്എഫ് സൈനിക വിന്യാസം അടയാളപ്പെടുത്തിയ മാപ്പുകളും പ്രതിരോധ രഹസ്യങ്ങളും ഇവരില്‍നിന്നു പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്.
പ്രതിരോധ വിവരങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് 2015 നവംബറില്‍ അഞ്ച് പേരെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അക്തര്‍ അടക്കമുള്ള പാക് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."