HOME
DETAILS

കോസ്റ്റ്ഗാര്‍ഡില്‍ നാവിക്: പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം

  
backup
October 28 2016 | 19:10 PM

%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%97%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് തസ്തികയിലേക്ക് (ഡൊമസ്്റ്റിക് ബ്രാഞ്ച് (കുക്ക്, സ്റ്റുവാര്‍ഡ്) അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം.  പത്താംക്ലാസ് വിജയമാണ് യോഗ്യത.

നാഷണല്‍ ലെവല്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് അഞ്ച് ശതമാനം സംവരണമുണ്ട്. 5200 രൂപ മുതല്‍ 20200 വരെയും 1900 ഗ്രേഡ് പേയും അടങ്ങുന്നതാണ് ശമ്പളം. 18നും 22നുമിടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. 2017 ഏപ്രില്‍ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. 1995 ഏപ്രില്‍ ഒന്നിനും 1999 മാര്‍ച്ച് 31നുമിടയില്‍ ജനിച്ചവരായിരിക്കണം.
ഒ.ബി.സിക്ക് മൂന്നുവര്‍ഷവും എസ്.സി എസ്.ടിക്ക് അഞ്ച് വര്‍ഷവും പ്രായപരിധി ഇളവ് ലഭിക്കും.

എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഡിസംബര്‍ മാസത്തിലാണ് എഴുത്തുപരീക്ഷയുണ്ടാവുക. കേരളത്തില്‍നിന്നുള്ളവര്‍ക്ക് മുംബൈയിലായിരിക്കും പരീക്ഷ. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പായിരിക്കും.
ഏഴുമിനിറ്റിനുള്ളില്‍ 1.6 കി.മീ ഓട്ടം, 20 സ്‌ക്വാട്ട് അപ്, 10 പുഷ് അപ് എന്നിവയാണ് കായികക്ഷമത പരിശോധനയിലുണ്ടാവുക.
ശാരീരിക ക്ഷമത: ഉയരം 157 സെ.മീ, തൂക്കം നീളത്തിന് ആനുപാതികം, നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാന്‍ കഴിയണം. 2017 ഏപ്രിലിലാണ് പരിശീലനം ആരംഭിക്കുക.

joinindiancoastguard.gov.in-എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ വെള്ള പേപ്പറില്‍ തയാറാക്കി പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കളര്‍ ഫോട്ടോഗ്രാഫ്, മേല്‍വിലാസം നിശ്ചിത വലിപ്പമുള്ള എന്‍വലപ് എന്നിവ സഹിതം ഠവല ഞലരൃൗശാേലി േഛളളശരലൃ, ഇീ ഇീമേെഏൗമൃറ ഞലഴശീി (ണലേെ),ജീേെ ആീഃ ചീ. 29105,ജൃമയവമറല്ശ P.O Worli,Mumbai 400 030 എന്ന വിലാസത്തില്‍ അയക്കണം.
വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: നവംബര്‍ 15.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago