ആന്‍ഡമാന്‍ തീരങ്ങളില്‍ കടല്‍പ്പായല്‍ കൃഷി നടത്താന്‍ സി.എം.എഫ്.ആര്.ഐ
കൊച്ചി: ആന്‍ഡമാന്‍ തീരങ്ങളില്‍ വിപുലമായ രീതിയില്‍ കടല്‍പ്പായല്‍ കൃഷി നടത്തുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്.ഐ) സാങ്കേതിക സഹായം. ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ പ്രചാരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് സി.എം.എഫ്.ആര്.ഐ ആന്ഡമാനിന് പായല്കൃഷിയുടെ സാങ്കേതികവിദ്യ കൈമാറിയത്. സി.എം.എഫ്.ആര്.ഐ നടത്തിയ സര്‍വേയില്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ കടല്പ്പായകൃഷിക്ക് വലിയ സാധ്യതയാണുള്ളതെന്ന് തെളിഞ്ഞിരുന്നു. സാങ്കേതികവിദ്യ കൈമാറുന്നതിന്റെ ഭാഗമായി, ആന്‍ഡമാന്‍ ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സി.എം.എഫ്.ആര്.ഐ ശാസ്ത്രജഞര്‍ കൃഷിയുടെ വിവിധ രീതികള്‍ പരിചയപ്പെടുത്തുന്ന സാങ്കേതിക പരിശീലനം നല്കി. ഭക്ഷ്യവസ്തുവായും ഔഷധമായും വ്യാവസായിക ഉല്പന്നങ്ങള്ക്കുള്ള അസംസ്കൃത വസ്തുവായുമൊക്കെ കടല്‍പ്പായലുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആന്‍ഡമാനില്‍ വിപുലമായ തോതില്‍ കടല്‍പ്പായല്‍ കൃഷി ആരംഭിക്കുന്നതിലൂടെ വിവിധ ഉല്പാദന മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."