തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കൂവെന്ന് ട്രംപ്
വാഷിങ്ടണ്‍: തോറ്റാല്‍ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോയെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കി അമേരിക്കയെ ആശങ്കയിലാക്കിയ ട്രംപ് ഇപ്പോള്‍ പറയുന്നത് കേള്‍ക്കുക. തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കി എന്നെ വിജയിയായി പ്രഖ്യാപിക്കൂ. യു.എസ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേയാണ് ഒഹിയോയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് കൗതുകകരമായ ആവശ്യമുന്നയിച്ചത്. ട്രംപിന്റെ നയങ്ങള്‍ വളരെ മോശമാണെന്നും നമുക്കിടയില്‍ വലിയ അന്തരമുണ്ടെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് പ്രതികരിച്ചു. മുന്‍ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണെയും ട്രംപ് പരാജിതനെന്ന് വിളിച്ചേക്കാമെന്നും ഹിലരി പറഞ്ഞു.
സ്വയം പുകഴ്ത്തിയാണ് ഒഹിയോയിലെ പ്രചാരണ പരിപാടിയിലും ട്രംപ് കത്തിക്കയറിയത്.
'എന്നെപ്പറ്റി ഇപ്പോള്‍ ചിന്തിച്ചുപോവുകയാണ്. നമുക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്നുവെച്ച് വിജയം ട്രംപിന് നല്‍കാം' എന്നായിരുന്നു ട്രംപിന്റെ വാക്കുകളെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നിയമസാധുതയെ കുറിച്ച് ട്രംപ് നിരന്തരം ആക്ഷേപം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ട്രംപ് ആവശ്യപ്പെട്ടത്. തന്റെ പ്രചാരണത്തെ മാധ്യമങ്ങള്‍ മുക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."