ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു; അങ്കണവാടി ജീവനക്കാര്‍ക്ക് അവഗണന മാത്രം
മാനന്തവാടി: വിവിധ ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചെങ്കിലും അങ്കണവാടി ജീവനക്കാര്‍ക്ക് അവഗണന തന്നെ. വര്‍ഷങ്ങളായി ചെറിയ തുക മാത്രം പെന്‍ഷന്‍ ലഭിക്കുന്ന ഇവര്‍ പെന്‍ഷന്‍ വര്‍ദനവ് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഇതോടെ മുപ്പത് മുതല്‍ 40 വര്‍ഷം വരെ ജോലി ചെയ്തവരാണ് വാര്‍ധക്യത്തില്‍ ജീവിക്കാനായി കൂലിവേല ചെയ്യേണ്ട സ്ഥിതിയാണുള്ളത്. 2010ല്‍ അറുപത് വയസിന് മുകളിലുള്ള വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരെ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവ് കോടതി ശരി വയ്ക്കുകയും പെന്‍ഷന്‍ പ്രായം അറുപത്തിരണ്ടായി നിജപ്പെടുത്താനും പെന്‍ഷന്‍ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതനുസരിച്ച് വര്‍ക്കര്‍മാര്‍ക്ക് 2010 സെപ്റ്റംബര്‍ മുതല്‍ 500 രൂപയും ഹെല്‍പ്പര്‍ മാര്‍ക്ക് 300 രൂപയും പെന്‍ഷന്‍ ഏര്‍പ്പെടുത്തി. 2000 ത്തോളം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മാന്യമായ പെന്‍ഷന്‍ ലഭിക്കാതായതോടെ വാര്‍ധക്യത്തിലും മിക്കവരും തൊഴിലുറപ്പ് തൊഴിലിനും ഇതര കൂലി തൊഴിലിനും പോയാണ് ഉപജീവനം കഴിക്കുന്നത്. അങ്കണവാടി പെന്‍ഷന്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയാറാകാന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."