പേരാമ്പ്രയില്‍ ബൈപ്പാസ് റോഡ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന്
പേരാമ്പ്ര: ഗതാഗതക്കുരുക്ക് രൂക്ഷമായ പേരാമ്പ്രയില്‍ ബൈപ്പാസ് റോഡ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മൊയോത്ത്ചാല്‍, കല്ലടി ശാഖ കണ്വന്ഷന് ആവശ്യപ്പെട്ടു. ബൈപ്പാസ് റോഡിന്റെ അഭാവമാണ് പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിനു കാരണം. ഇതു മനസിലാക്കി റോഡ് നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ടൗണിലെ ട്രാഫിക് പരിഷ്കാരത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
നവംബറില്‍ കോഴിക്കോട്ടു നടക്കുന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം.പി സിറാജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.കെ ജാഫര്‍ അധ്യക്ഷനായി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആര്.കെ മുഹമ്മദ്, കെ.പി റസാഖ്, സി.കെ ഹാഫിസ്, സിറാജ് പുത്തന്‍പുരയില്‍, മുഹ്സിന് വീര്‍ക്കണ്ടി, പി.സി ശമീര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."