HOME
DETAILS
MAL
പെന്ഷന് നടപടികള്‍ ആരംഭിച്ചു
backup
October 28 2016 | 20:10 PM
കോഴിക്കോട്: ത്രിതല പഞ്ചായത്തുകളിലെ മുന്‍ ജനപ്രതിനിധികള്‍ക്കുള്ള പെന്ഷന് നടപടികള്‍ ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ചു. 1962 മുതല്‍ 2010 വരെ ജനപ്രതിനിധികളായവര്ക്കാണ് പെന്ഷന് ലഭിക്കുക. ആദ്യപടിയായി ഭരണസമിതിയുടെ കാലാവധി, വഹിച്ച സ്ഥാനം, മേല്‍വിലാസം തുടങ്ങിയവ ഉടന്‍ ശേഖരിച്ചു നല്കാന് പഞ്ചായത്ത് ഡയറക്ടര്‍ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പെന്ഷന് പ്രവര്‍ത്തനങ്ങള്‍ക്ക് ഓള് കേരള ഫോര്മര് പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന് ബ്ലോക്ക്-പഞ്ചായത്ത് ഭാരവാഹികള്‍ സഹകരിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."