വണ്ടൂര്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു
വണ്ടൂര്‍: ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം തിരുവാലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. ശാസ്ത്ര മേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പോരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. തിരുവാലി, കരുവാരകുണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി. അടക്കാകുണ്ട് ക്രസന്റ് രണ്ടും പാറാല്‍ മമ്പാട്ട്മൂല മൂന്നും സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് തിരുവാലി ഒന്നും കാളികാവ് ബസാര്‍ സ്‌കൂള്‍ രണ്ടും ജി.എച്ച്.എസ്.എസ് പുല്ലങ്കോട് മൂന്നാം സ്ഥാനവും നേടി.
എല്‍.പിയില്‍ തരിശ് ജി.എല്‍.പി.എസ് ഒന്നും എ.എം.എല്‍.പി ഇരിങ്ങാട്ടിരി രണ്ടും പുല്‍വെട്ട ജി.എല്‍.പി.എസ് മൂന്നാം സ്ഥാനവും നേടി. തല്‍സമയ പ്രവൃത്തി പരിചയമേളയില്‍ എല്‍.പിയില്‍ ജി.എല്‍.പി.എസ് ഇരിങ്ങാട്ടിരിയും യു.പിയില്‍ പോരൂര്‍ യു.സി.എന്‍.എന്‍.എം.എമ്മും ഹൈസ്‌കൂള്‍ പാറല്‍ മമ്പാട്ട്മൂല, ഹയര്‍സെക്കന്‍ഡറിയില്‍ വാണിയമ്പലം ഹയര്‍സെക്കന്‍ഡറിയും ഒന്നാം സ്ഥാനം നേടി.
പ്രവൃത്തി പരിചയമേള പ്രദര്‍ശനമത്സരത്തില്‍ എല്‍.പി വിഭാഗം ജി.എല്‍.പി.എസ് പുല്‍വെട്ട, യു.പി വിഭാഗം എ.എം.എല്‍.പി ഇരിങ്ങാട്ടിരി, ഹൈസ്‌കൂള്‍ വിഭാഗം നീലാഞ്ചേരി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം കരുവാരകുണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഒന്നാം സ്ഥാനം നേടി. സാമൂഹ്യ ശാസത്രമേളയില്‍ എല്‍.പി വിഭാഗത്തില്‍ തരിശ് ജി.എല്‍.പി സ്‌കൂള്‍, യു.പി വിഭാഗം പാറല്‍ മമ്പാട്ട് മൂല ഹൈസ്‌കൂള്‍ ക്രസന്റ് അടക്കാകുണ്ട്, ഹയര്‍സെക്കന്‍ഡറിയില്‍ ജി.എച്ച്.എസ് സ്‌കൂള്‍ കരുവാരകുണ്ടും ഒന്നാം സ്ഥാനക്കാരായി. ഐ.ടി മേളയില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗം മേളയില്‍ പുല്ലങ്കോടും ഹയര്‍സെക്കന്‍ഡറിയില്‍ അടക്കാകുണ്ട് ക്രസന്റും വിജയികളായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.പി നരേന്ദ്രന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഷീനാരാജന്‍, പി രാജഗോപാലന്‍, ടി പ്രദീപ്കുമാര്‍, കെ രാജചന്ദ്രന്‍, കെ.പി വിജയകുമാര്‍, അനില്‍മങ്കട, കെ.വി സുജാത, സി.കെ ജയരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."