കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അഖിലേന്ത്യാടിസ്ഥാനത്തില്‍ എ.ടി.എം
കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ സര്‍വിസ് സഹകരണ ബാങ്കുകളിലേയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അഖിലേന്ത്യാടിസ്ഥാനത്തില്‍ എ.ടി.എം കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം നിലവില്‍ വരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ്ണന് അധ്യക്ഷനാവും. എ.ടി.എം ലോഞ്ചിങ് കെ.എം ഷാജി എം.എല്‍.എയും എ.ടി.എം കിറ്റ് വിതരണം മേയര്‍ ഇ. പി ലതയും നിര്‍വഹിക്കും.
നബാര്‍ഡ് ജനറല്‍ മാനേജര്‍ പി ബാലചന്ദ്രന് എ.ടി.എം കാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉപഹാര സമര്‍പ്പണവും നിര്‍വഹിക്കും.
ഇന്ത്യയില്‍ ആദ്യമായാണു നാഷണല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) നെറ്റ്വര്ക്കിലുള്ള എ.ടി.എം ശൃംഖലയുമായി സര്‍വിസ് സഹകരണ ബാങ്കുകളെ ബന്ധിപ്പിക്കുന്നത്. കതിരൂര്‍, അഴീക്കോട്, ചെറുതാഴം, ആനപ്പന്തി, കൊളച്ചേരി സര്‍വിസ് സഹകരണ ബാങ്കുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
38 ബാങ്കുകള്‍ കൂടി അടുത്തുതന്നെ ഈ ശൃംഖലയുടെ ഭാഗമാകും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാബാങ്ക് പ്രസിഡന്റ് എ.കെ.ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് വി.എന്‍ എരിപുരം, ഡയരക്ടര്‍ ജെയ്സണ്‍ തോമസ്, ജനറല്‍ മാനേജര്‍ എ.കെ പുരുഷോത്തമന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ശശികുമാര്‍, പ്ലാനിങ് സീനിയര്‍ മാനേജര്‍ പി ഗോവിന്ദരാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."