മാലിന്യമുക്ത പഞ്ചായത്ത്: മനുഷ്യ ചങ്ങല തീര്‍ത്തു
കടമ്പൂര്: മാലിന്യമുക്ത പഞ്ചായത്തിനായി കടമ്പൂര് പഞ്ചായത്തില്‍ എട്ട് കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യചങ്ങല തീര്‍ത്തു. 'തെളിമ 2016' മാലിന്യ മുക്ത പദ്ധതിയുടെ ഭാഗമായാണ് നാട്ടുകാര്‍ മനുഷ്യ ചങ്ങല തീര്‍ത്തത്. എടക്കാട് ബസാറില്‍ കലക്ടര്‍ മീര്‍ മുഹമ്മദ് കണ്ണിയായി. ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് എം.സി മോഹനന്, പി ലിസി, പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീഷന്, എ വിമലാദേവി, കെ.വി ജയരാജന്, നാവന്ത് ചന്ദ്രന്, ഇ.കെ അശോകന്, സി.കെ രാജന്, വി.വി ലക്ഷമണന്, കെ ശിവദാസന്‍, എം ഖാലിദ് ഹാജി, കെ.വി ബാലന്, എം ഖദീജ, വി.വി സാവിത്രി, പി.കെ ലളിത സംസാരിച്ചു. എടക്കാട് ബസാറില്‍ നിന്ന് തുടങ്ങി ചാലയില്‍ അവസാനിച്ച മനുഷ്യചങ്ങലയില്‍ കടമ്പൂര് ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് കൂടുതലായും മനുഷ്യചങ്ങലയില്‍ കണ്ണികളായത്. പൊതുയോഗം കലക്ടര്‍ മീര്‍മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ ശിവദാസന്‍ പ്രതിജ്ഞ ചൊല്ലി. സംവിധായകന് ബല്‍റാം മട്ടന്നൂര്‍, ഗായകന് രജിത്ത് ശ്രീധരന്, അരിലേഷ് ആഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."