ജനജീവിതം ചോരക്കളി കൊണ്ട് പങ്കിലമാക്കാന്‍ അനുദിക്കരുത്: സുധീരന്‍
പയ്യന്നൂര്‍: രാഷ്ട്രീയ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലും സ്വാതന്ത്ര്യ സമരത്തിന്റെ ചൈതന്യം ഉയര്‍ന്നു നില്‍ക്കുന്ന കണ്ണൂരിലും ചോരപ്പാടുകള്‍ വീഴുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന് കെ.പി.സി .സി പ്രസിഡന്റ് വി.എം. സുധീരന്‍. കുഞ്ഞിമംഗലം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ അനുസ്മരണ പരിപാടി സ്വാതന്ത്ര്യ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. വിവിധ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ടു എന്നതിന്റെ പേരില്‍ ആളെ കൊല്ലുന്ന രീതി നമുക്ക് യോജിച്ചതല്ല. ജനങ്ങളുടെ സമാധാനവും ജീവിതവും ചോര കളി കൊണ്ട് പങ്കിലമാക്കാന്‍ അസമാധാനത്തിന്റെ സന്ദേശം പരത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപിത്തോടെ ഗാന്ധിയന്‍ മൂല്യത്തില്‍ ഊന്നി കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയണം. സമാധാനത്തില്‍ ഊന്നി മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുപോകാന്‍ കഴിയൂവെന്നും വി.എം. സുധീരന്‍ പറഞ്ഞു. ആണ്ടാം കൊവ്വലില്‍ നടന്ന പരിപാടിയില്‍ കെ വിജയന്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി മുരളി, പി.പി കരുണാകരന്‍, വി.ടി ശിവജി, കെ.പി.ശശി, സി.പി. ജയരാജന്‍, കെ.വി സബേഷ് കുമാര്‍ സംസാരിച്ചു. സമര സേനാനികളുടെ കുടുംബാംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."