വെടിക്കെട്ടിന്റെ അനിശ്ചിതത്വം ഒഴിവാക്കന്‍ സര്‍ക്കാര്‍ ഇടപ്പെടണമെന്ന്
ചേലക്കര: വെടിക്കെട്ടിന്റെ പേരിലുള്ള അനിശ്ചിതത്വം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപ്പെടണമെന്ന് ചേലക്കര അന്തിമഹാകാളന്‍കാവ് വേല കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മതപരമായുള്ള ആഘോഷങ്ങളുടെ ഭാഗമാണ് വെടിക്കെട്ട്. അത് ഇല്ലായ്മ ചെയ്യുന്ന നടപടി ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും അംഗീകരിക്കാന്‍ സാധിക്കില്ല.
വെടിക്കെട്ടില്ലെങ്കില്‍ ആഘോഷങ്ങളുടെ പൊലിമ നഷ്ടപ്പെടുമെന്നുള്ളത് മുന്‍കാലങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഉത്സവാഘോഷങ്ങള്‍ ഏതെങ്കിലും ഒരുവിഭാഗത്തിന്റേത് മാത്രമായി കാണേണ്ടതില്ല. ആഘോഷങ്ങള്‍ ഇല്ലാതാക്കാന്‍ തീരുമാനിക്കുന്നത് ഒരുപാട് പേരുടെ ജീവിതമാര്‍ഗ്ഗത്തെ കൂടി ഇല്ലാതാക്കുന്നതാണ്.
വെടിക്കെട്ടില്‍ പണിയെടുക്കുന്നവര്‍ക്കു പുറമെ ഉത്സവാഘോഷങ്ങള്‍ക്ക് ആസ്വദിക്കാനെത്തുന്ന ലക്ഷകണക്കിന് ജനങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരകണക്കിന് സാധാരണക്കാരുണ്ട്. കുപ്പിവെള്ളം മുതല്‍ ഈന്തപ്പഴം പരെ വരെ വിറ്റ് ഉപജീവനം നടത്തുന്ന ഒട്ടനവധി പേരുടെ തൊഴില്‍ സാധ്യത കൂടിയാണ് ഇല്ലാതാകുന്നത്. യോഗം അഭിപ്രായപ്പെട്ടു.
വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ നമ്മുടെ ആഘോഷങ്ങള്‍ കണ്ടാസ്വദിക്കാനായി ഇവിടെ എത്തുക വഴി വലിയൊരു തുകയാണ് ടൂറിസം വകുപ്പിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ എത്തുന്നത്. സര്‍ക്കാര്‍ നിര്‍ീേശിക്കുന്ന മാനദണ്ഡത്തിനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വെടിക്കെട്ട് ലൈസന്‍സികള്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപ്പെടണമെന്നും യോഗം വിലയിരുത്തി.
ഇതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, ജാതിമത ഭേദമന്യേ ഉത്സവാഘോഷ പ്രേമികള്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരുടെ ഒപ്പുകള്‍ ശേഖരിച്ച് ഭീമ ഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുവാനും, സമീപ പ്രദേശങ്ങളിലുള്ള വെടിക്കെട്ട് ആഘോഷക്കമ്മിറ്റികളെ സഹകരിപ്പിച്ച് വിപുലമായ യോഗം വിളിച്ച് ചേര്‍ക്കുവാനും അഞ്ച് ദേശവേല കമ്മിറ്റി ഭാരവാഹികളടങ്ങിയ അന്തിമഹാകാളന്‍കാവ് വേല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. രാജേഷ് നമ്പ്യാത്ത്, പി.കെ സുനില്‍കുമാര്‍, കെ.സന്താന ഗോപാലന്‍, എം.എസ് രാമചന്ദ്രന്‍, ബാബുതേലക്കാട്ട്, രാജന്‍ നമ്പ്യാത്ത് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."