സംസ്ഥാനപാത നിര്‍മാണത്തിനായി സ്വകാര്യഭൂമിയെന്ന് കരുതി സര്‍ക്കാര്‍ വില കൊടുത്തു വാങ്ങിയതും സര്‍ക്കാര്‍ ഭൂമി
ഒറ്റപ്പാലം: സംസ്ഥാന പാത നിര്‍മാണത്തിനായി സ്വകാര്യ ഭൂമിയെന്നു കരുതി സര്‍ക്കാര്‍ വില കൊടുത്ത് വാങ്ങിയതും സര്‍ക്കാര്‍ ഭൂമി. പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാത നിര്‍മാണത്തിനായി ഒറ്റപ്പാലം നഗരത്തിലെ കടകളും കയ്യേറ്റങ്ങളും പൊളിച്ചു നീക്കുമ്പോഴാണ് സര്‍ക്കാര്‍ ഭൂമിയും വില കൊടുത്ത് വാങ്ങിയത്.
നഗരത്തിലേയും പരിസര പ്രദേശത്തേയും പല കെട്ടിടങ്ങളും പൊളിച്ച് സംസ്ഥാന പാത നിര്‍മ്മിക്കുന്നതിനായി ഭൂമി ഏറ്റെടുത്തപ്പോഴാണ് ലക്ഷങ്ങള്‍ കൊടുത്ത് സര്‍ക്കാര്‍ ഭൂമി തന്നെ വാങ്ങിയത്. ഓപ്പറേഷന്‍ അനന്ത നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ കണ്ടീഷന്‍സ് പട്ടയത്തില്‍ ഉള്‍പ്പെട്ട സ്ഥലത്ത് നില്‍ക്കുന്ന പല സ്ഥലങ്ങളും ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹിന്റെ നേത്യത്വത്തില്‍ പൊളിച്ചു നീക്കിയിരുന്നു. ഇത് പൊളിച്ചു നീക്കുന്നതിനെതിരെ ഒറ്റപ്പാലത്തെ ചില കച്ചവടക്കാര്‍ രംഗത്ത് വന്നിരുന്നു. മുന്‍പ് കുളപ്പുള്ളി പാത നിര്‍മ്മാണത്തിനായി ഇപ്പോള്‍ പൊളിക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തെ കെട്ടിടങ്ങള്‍ പൊളിച്ചപ്പോള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നുവെന്നും ഇത് തങ്ങളുടെ ഭൂമിയാണെന്നുമായിരുന്നു കച്ചവടക്കാരുടെ നിലപാട്. തുടര്‍ന്ന് സബ് കലക്ടറുടെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യഭൂമിക്കു തന്നെ പണം കൊടുത്ത് വാങ്ങിയ നിലയില്‍ കണ്ടെത്തിയത്.
1918 മുതലുള്ള രേഖകളാണ് ഒറ്റപ്പാലം സബ് കലക്ടര്‍ ഓഫിസില്‍ ഉണ്ടായിരുന്നത്. 1918 മുതല്‍ നഗരത്തിലെ ചില സ്ഥാപനങ്ങള്‍ തങ്ങളുടേതാണ് എന്ന് കാണിക്കുന്ന പ്രമാണങ്ങള്‍ കച്ചവടക്കാരുടെ പക്കലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം തങ്ങളുടേതാണ് എന്ന് തെളിയിക്കുന്ന വാദവുമായി കച്ചവടക്കാര്‍ രംഗത്തെത്തിയത്.
എന്നാല്‍ കോഴിക്കോട് ആര്‍ക്കൈവ്‌സ് വിഭാഗത്തില്‍ പരിശോധന നടത്തി 1905 മുതലുള്ള നഗരത്തിലെ ഭൂമിയുടെ പ്രമാണങ്ങള്‍ കണ്ടെടുത്തു. ഇത് പ്രകാരം നഗരത്തില്‍ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കണ്ടെത്തിയ സ്ഥലമെല്ലാം സര്‍ക്കാറിന്റേതാണെന്ന് തെളിഞ്ഞു.
മുന്‍പ് സര്‍ക്കാര്‍ ഭൂമി തന്നെ സ്വകാര്യഭൂമിയെന്ന് പറഞ്ഞ് വില കൊടുത്ത് വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം തുടങ്ങിയതായാണ് സൂചന.
അതേസമയം ഒറ്റപ്പാലം നഗരത്തില്‍ 15 ദിവസത്തിനു ശേഷം ഓപ്പറേഷന്‍ അനന്തയുടെ രണ്ടാംഘട്ട പൊളിക്കല്‍ തുടങ്ങുമെന്ന് സബ് കലക്ടര്‍ പി. ബി. നൂഹ് സുപ്രഭാതത്തോട് പറഞ്ഞു. ചില കച്ചവടക്കാര്‍ കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ വെക്കേറ്റ് ചെയ്യാനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായി.
നേരത്തെ ഓപ്പറേഷന്‍ അന്തയില്‍ ഉള്‍പ്പെടുത്താതെയിരുന്ന പാലക്കാട് ഡിസ്ട്രിക് ബാങ്കിന്റെ എട്ട് സെന്റ് സ്ഥലം കൂടി ഏറ്റെടുക്കും. ചില കടക്കാര്‍ സ്വയമേവ ഒഴിഞ്ഞു പോകാന്‍ തയ്യാറായി വന്നിട്ടുണ്ട്.
ന്യൂ ബസാര്‍ മുതല്‍ ആര്‍ എസ് റോഡ് വരെയുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടികളാണ് രണ്ടാംഘട്ടത്തില്‍ ആദ്യം തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."