HOME
DETAILS

ഡിവിഷന്‍ കുറവായതു മൂലമുള്ള അധ്യാപകരുടെ ശമ്പളം പ്രതിസന്ധിയില്‍

  
backup
October 29 2016 | 03:10 AM

%e0%b4%a1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b4%be%e0%b4%af%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%82%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b3



ഒലവക്കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ തസ്തിക നിര്‍ണയം നടത്തിയപ്പോള്‍ സ്‌കൂളുകളില്‍ ഡിവിഷന്‍ കുറവുമൂലം പുറത്തായ നാലായിരത്തോളം അധ്യാപകരുടെ ശമ്പളത്തെച്ചൊല്ലി പ്രധാനധ്യാപകരുമായി നടക്കുന്ന തര്‍ക്കം ഇപ്പഴും തുടരുന്നു.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറത്തായ അധ്യാപകരുടെ ശമ്പളം വിതരണം ചെയ്യുന്നത് പ്രധാനാധ്യപകര്‍ നിര്‍ത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ശമ്പളം തടഞ്ഞതോടെ പുറത്തായ അധ്യാപകര്‍ പ്രധാനാധ്യാപകര്‍ക്കുനേരെ തിരിയുകയും ചെയ്തു.
തസ്തിക നിര്‍ണയ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തില്‍ ശമ്പള വിതരണം സംബന്ധിച്ച് പുതിയ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ പുറത്തുവന്ന തസ്തിക നിര്‍ണയ ഉത്തരവു പ്രകാരം ചില പ്രധാനാധ്യാപകര്‍ പുറത്തായവരുടെ ശമ്പളം തടയുകയായിരുന്നു. ശമ്പളം കിട്ടാതായ പിന്നീട് അധ്യാപകര്‍ ക്ലാസുകളില്‍ പോകാതെയും സ്‌കൂള്‍ കാര്യങ്ങളില്‍ ഇടപെടാതെയും നിസ്സഹകരണത്തിലുമായി.
ഇതുമൂലം ശമ്പളം തുടര്‍ന്നും നല്‍കുന്നതിന് നിലവില്‍ ഉത്തരവുകളുടെ പിന്‍ബലമില്ലാത്തതിനാല്‍ പ്രധാനാധ്യാപകര്‍ ഇവരുടെ ശമ്പളം തടഞ്ഞുവെയ്ക്കുകയാണ്. 2010-12 മുതല്‍ ഇത്തരത്തില്‍ പുറത്താകുന്നവരെ സംരക്ഷിച്ചുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ ശമ്പളം നല്‍കിയിരുന്നു. ഇക്കാര്യം പറഞ്ഞാണ് പ്രതിഷേധക്കാര്‍ ശമ്പളം നല്‍കാന്‍ ആവശ്യപ്പെടുന്നത്. 2016 ജനുവരി 29ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തസ്തിക നിര്‍ണയംനടത്തി ഉത്തരവിറക്കിയത്. തസ്തിക നിര്‍ണയ ഉത്തരവ് കൈപ്പറ്റുന്നതോടെ പുറത്താകുന്ന അധ്യാപകരുടെ ശമ്പളം വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഇത്തരം സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കുന്ന ജോലി ചില ജില്ലകളില്‍ നടക്കുന്നുണ്ട്. പക്ഷേ പുനര്‍വിന്യസിച്ചുകൊണ്ട് ഉത്തരവു നല്‍കിയെങ്കിലും മുഴുവനും പ്രാബല്യത്തിലായില്ല. അധ്യാപക ഒഴിവുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും എയ്ഡഡ് സ്‌കൂളുകളിലേക്കും അധ്യാപകരെ വിന്യസിച്ചുകൊണ്ടുള്ള ഉത്തരവാണ് നല്‍കിയത്.
എന്നാല്‍ ഇതിനെതിരെ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ 2016-17ലെ തസ്തിക നിര്‍ണയം നടത്തിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുകയും ചെയ്യും.
പുറത്താകുന്ന അധ്യാപകരുടെ ശമ്പള കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്ന് കേരള പ്രൈവറ്റ് സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  5 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  21 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago