HOME
DETAILS
MAL
ഹുര്‍റിയത്തിനെതിരേ പ്രതിഷേധം
backup
October 30 2016 | 01:10 AM
ശ്രീനഗര്‍: കശ്മിരില്‍ പടരുന്ന അസസ്വസ്ഥതയ്‌ക്കെതിരേ പ്രതിഷേധം വ്യാപകം. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതിനെതിരേ ശ്രീനഗറില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയിലാണ് പ്രതിഷേധം അലയടിച്ചത്. വളര്‍ന്നു വരുന്ന തലമുറയുടെ ഭാവി നശിപ്പിക്കാനാണ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയ്യിദ് അലി ഷാ ഗീലാനി പോലുള്ളവര്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
കശ്മിര്‍ താഴ്‌വരയില്‍ സമാധാനം ഉണ്ടാകുന്നതിന് എതിരാണ് വിഘടനവാദികളെന്നും ജനജീവിതത്തെ ഇത്തരക്കാര്‍ തകര്‍ക്കുകയാണെന്നും ജനങ്ങള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."