ദേശീയ അവാര്‍ഡ് നേടിയ കുട്ടികള്‍ക്ക് സ്റ്റൈപ്പെന്റ്
കോഴിക്കോട്: കേന്ദ്ര വനിതാ ശിശു-വികസന മന്ത്രാലയത്തില്‍ നിന്നും അസാമാന്യ നേട്ടങ്ങള്‍ കൈവരിച്ച് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ 18 വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സാമൂഹ്യനീതി വകുപ്പില്‍ നിന്നും സ്റ്റൈപ്പെന്റ് നല്‍കുന്നു. 2016 നവംബര്‍ 14ന്് 18 വയസ്സ് പൂര്‍ത്തിയാകാത്ത അവാര്‍ഡ് ജേതാക്കള്‍ക്ക് അപേക്ഷിക്കാം.
കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്, ജന തിയതി, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ നിശ്ചിത പ്രൊഫോര്‍മയില്‍ നവംബര്‍ 25 വൈകിട്ട് അഞ്ചു മണിയ്ക്കു മുമ്പായി മെമ്പര്‍ സെക്രട്ടറി, സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി,സാമൂഹ്യനീതി ഡയറക്ടറേറ്റ്(അനക്‌സ്) പൂജപ്പുര,തിരുവനന്തപുരം 695 012 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 04952378920
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."