അഗസ്ത്യമലനിരകളുടെ പഠനത്തിന് ലോക ബാങ്ക് പദ്ധതി
പേപ്പാറ: അഗസ്ത്യമലനിരകളുടെ പഠനത്തിന് ലോക ബാങ്ക് സഹായത്തോടെ പുതിയ പദ്ധതി വരുന്നു.
ബയോ ഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ ആന്‍ഡ് റൂറല്‍ ലൈവ്‌ലിഹുഡ് ഇപ്രൂവ്‌മെന്റ് എന്ന പദ്ധതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് നടപ്പാക്കുക. അഗസ്ത്യമലയെ കൂടാതെ മധ്യപ്രദേശിലെ സത്പുര വനത്തിലും പദ്ധതി നടപ്പാക്കുന്നുണ്ട്.
പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും പദ്ധതിയുടെ ഭാഗമാക്കും.വംശനാശ ഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളെ സംരക്ഷിക്കുക, വനങ്ങളുടെ താഴ്‌വാരത്ത് താമസിക്കുന്ന ജനങ്ങളില്‍ ജൈവബോധം ഉണ്ടാക്കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.
ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ പര്‍വതമാണ് അഗസ്ത്യകൂടം. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 6,700 അടി ഉയരമാണ് ഈ പര്‍വതത്തിനുള്ളത്. അപൂര്‍വ സസ്യ, ജന്തുജാലങ്ങളും മലമടക്കുകളും നിറഞ്ഞ ഈ ഉള്‍വനത്തെ ലോകത്തിലെ പൈതൃക വനമായാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്.
അഗസ്ത്യ വനത്തില്‍ മാത്രം കാണപ്പെടുന്ന നിരവധി പക്ഷി ഇനങ്ങളും തവളകളുമുണ്ട്.
ഈ മലനിരകളില്‍ നിന്നാണ് നെയ്യാറും കരമനയാറും ഉത്ഭവിക്കുന്നത്. അടുത്തിടെ നടത്തിയ പഠനങ്ങളില്‍ ഇവിടുത്തെ അപൂര്‍വ സസ്യങ്ങള്‍ നശിച്ചുപോകുന്നതായി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."