കായികതാരത്തിന്റെ വിവാഹത്തിന് ഒളിംപ്യന്മാരുടെ പട
തൊടുപുഴ: ദേശീയ കായിക താരമായ സജീഷ് ജോസഫിന്റെ വിവാഹത്തിന് ഒളിംപ്യന്മാരുടെ പടയെത്തി. നിരവധി മത്സരങ്ങളില്‍ ദേശീയ-അന്തര്‍ ദേശീയ മെഡലുകള്‍ നേടിയ കൊട്ടുംകല് വീട്ടില്‍ കെ.ജെ ജോസഫിന്റെയും റോസി ജോസഫിന്റെയും മകന് സജീഷ് ജോസഫും, എറണാകുളം മുല്ലപ്പറമ്പില്‍ പരേതനായ എം. ജോസഫിന്റെയും മേരികുട്ടിയുടെയും മകളും എഫ്.സി.ഐ ഉദ്യോഗസ്ഥയുമായ സോനു ജോസഫുമാണ് തൊടുപുഴയില്‍ വിവാഹിതരായത്. ഇന്നലെ രാവിലെ തൊടുപുഴ ഷെറോണ് കള്‍ച്ചറല്‍ സെന്ററിലായിരുന്നു വിവാഹം.
വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തെ നിരവധി പ്രശസ്ത കായികതാരങ്ങളും പരിശീലകരും എത്തിച്ചേര്‍ന്നു. ഒളിംപ്യന്മാരായ അങ്കിത് ശര്‍മ്മ, ലിജോ ഡേവിഡ് തോട്ടം, പത്മിനി സെല്‍വം, സിനിമോള്‍ പൗലോസ്, ജിന്സണ് ജോണ്സന്, ഗോപി എന്നിവരും അര്‍ജുന അവാര്‍ഡ് ജേതാവ് ടോമി ജോസഫ്, ജോസഫ് എബ്രഹാം, ദേശീയ താരങ്ങളായ ഷമീര്‍ മോന്, സിനി ജോസ്, പ്രജിഷ, ബിമി പോള്‍, ജെയിന് കുര്യന്, റെജി ലാല്‍, ഷാബിന്, ഇന്ത്യന്‍ ടീം പരിശീലകന് അജിത് മാര്‍ക്കോസ,് മുഹമ്മദ് കുഞ്ഞു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."